---
title: "ഭർത്താവ് വന്നില്ലെങ്കിൽ ചാടും...! വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം ഭർത്താവ് മുങ്ങി, ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി"
english_title: "Husband Vanishes After 10 Days of Marriage; Woman Climbs Tower, Threatens Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388140/husband-vanishes-after-marriage-tower-suicide-threat"
published_at: "2026-10-22T08:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9824e9e939_husband-vanishes-after-marriage-tower-suicide-threat.jpg"
keywords: ["MarriageDispute", "SuicideThreat", "PoliceRescue", "NIMHANS", "KarnatakaNews"]
---

# ഭർത്താവ് വന്നില്ലെങ്കിൽ ചാടും...! വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം ഭർത്താവ് മുങ്ങി, ടവറിന് മുകളിൽ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി

> **Lead Summary:** **ബെംഗളൂരു: **ഭർത്താവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി മൂന്ന് ദിവസം പൊലീസിനെ വലച്ചു. നാടകീയ സംഭവങ്ങൾക്കൊടുവിൽ യുവതിയെ ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി. പാവഗഡ സ്വദേശിനിയായ സിന്ധു ആണ് നെലമംഗലയിൽ പൊലീസിന് തലവേദനയായത്.

## Article Content

**ബെംഗളൂരു: **ഭർത്താവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി മൂന്ന് ദിവസം പൊലീസിനെ വലച്ചു. നാടകീയ സംഭവങ്ങൾക്കൊടുവിൽ യുവതിയെ ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി. പാവഗഡ സ്വദേശിനിയായ സിന്ധു ആണ് നെലമംഗലയിൽ പൊലീസിന് തലവേദനയായത്.

ഈ മാസം ആറിനായിരുന്നു സിന്ധുവും ഗണേഷും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ സിന്ധുവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഗണേഷ് വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

കേസ് എടുത്തിട്ടും ഭർത്താവിനെ കണ്ടെത്താൻ വൈകുന്നുവെന്ന് ആരോപിച്ച് സിന്ധു തിരക്കേറിയ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ച് മാറ്റിയത്. പിറ്റേന്ന് മകാലി ഗ്രാമത്തിലെ മൊബൈൽ ടവറിന് മുകളിൽ കയറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പൊലീസ് ഇവരെ താഴെയിറക്കി പാവഗഡയിലെ അമ്മയുടെ വീട്ടിലേക്ക് അയച്ചു.

എന്നാൽ എല്ലാവരെയും അമ്പരപ്പിച്ച് സിന്ധു വീണ്ടും മദനായകനഹള്ളിയിൽ എത്തി അതേ ടവറിന് മുകളിൽ കയറി. ഒടുവിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സാഹസികമായി ടവറിന് മുകളിൽ കയറി യുവതിയെ സുരക്ഷിതമായി താഴെയിറക്കി. തുടർച്ചയായ അസ്വാഭാവിക പെരുമാറ്റം കണക്കിലെടുത്ത് വിദഗ്ധ പരിശോധനയ്ക്കായി പൊലീസ് ഇവരെ നിംഹാൻസിലേക്ക് മാറ്റുകയായിരുന്നു. ഒളിവിൽ കഴിയുന്ന ഭർത്താവ് ഗണേഷിനായി തിരച്ചിൽ തുടരുകയാണ്.

A 20-year-old woman from Pavagada created a stir in Nelamangala after climbing a mobile tower and threatening suicide while demanding that police find her missing husband. Married on the 6th of this month, she had been repeatedly protesting over the delay in tracing him before being rescued and shifted to NIMHANS for evaluation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388140/husband-vanishes-after-marriage-tower-suicide-threat)