---
title: "പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു; ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു"
english_title: "Landslide Derails Bilaspur–Tirunelveli Express in Parassala, Rail Traffic Disrupted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388122/parassala-landslide-train-derailment-rail-disruption"
published_at: "2026-10-22T06:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad961ddd9468_parassala-landslide-train-derailment-rail-disruption.jpg"
keywords: ["RailwayAccident", "TrainDerailment", "KeralaRain", "RailTraffic", "Parassala Railway Track"]
---

# പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു; ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. എഞ്ചിന്റെ നാല് വീലുകൾ പാളം തെറ്റി. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

പരശുറാം എക്സ്പ്രസ്സ്‌ ഉൾപ്പെടെ വൈകും. മൂന്ന് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163), മധുര-പുനലൂർ എക്സ്പ്രസ് (16729), താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നീ ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. നിലവധി ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

**പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ**

1. ട്രെയിൻ നമ്പർ (16650) കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്

2. ട്രെയിൻ നമ്പർ (56102) നാഗർകോവിൽ ജംഗ്ഷൻ – പുനലൂർ പാസഞ്ചർ

3. ട്രെയിൻ നമ്പർ (56306) തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ

4. ട്രെയിൻ നമ്പർ (56705) പുനലൂർ – കന്യാകുമാരി പാസഞ്ചർ

5. ട്രെയിൻ നമ്പർ (16122) തിരുവനന്തപുരം സെൻട്രൽ – താമ്പരം എക്സ്പ്രസ്

**വൈകിയേക്കാവുന്ന ദീർഘദൂര ട്രെയിനുകൾ**

1. ട്രെയിൻ നമ്പർ (16128) ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്

2. ട്രെയിൻ നമ്പർ (16381) പൂനെ – കന്യാകുമാരി എക്സ്പ്രസ്

A landslide on the railway track at Parassala in Thiruvananthapuram caused the Bilaspur–Tirunelveli Express engine to derail early Thursday. No injuries were reported, but rail traffic on the Thiruvananthapuram–Nagercoil route was disrupted and several trains were delayed or held up.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388122/parassala-landslide-train-derailment-rail-disruption)