---
title: "ഇടുക്കിയിൽ നടുക്കുന്ന ഇരട്ടക്കൊലപാതകം....! ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു, ഭാര്യാപിതാവിനും ഗുരുതര പരിക്ക്; അരുംകൊലയ്ക്ക്  പിന്നാലെ വീട്ടിലെത്തി ഉറങ്ങിയ പ്രതി പിടിയിൽ"
english_title: "Man Kills Wife and Mother-in-Law in Idukki; Arrested After Sleeping at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388110/idukki-double-murder-wife-mother-in-law"
published_at: "2026-10-21T21:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c784aceffc_meerut-man-kills-second-wife-for-son-arrested-up-crime.jpg"
keywords: ["IdukkiNews", "DoubleMurder", "KeralaCrime", "PoliceArrest", "DomesticViolence"]
---

# ഇടുക്കിയിൽ നടുക്കുന്ന ഇരട്ടക്കൊലപാതകം....! ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു, ഭാര്യാപിതാവിനും ഗുരുതര പരിക്ക്; അരുംകൊലയ്ക്ക്  പിന്നാലെ വീട്ടിലെത്തി ഉറങ്ങിയ പ്രതി പിടിയിൽ

> **Lead Summary:** ഇടുക്കി: ഇടുക്കി പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഇരട്ടക്കൊലപാതകം. ഭാര്യയെയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തി യുവാവ്. ലയത്തിൽ താമസിക്കുന്ന പ്രിൻസ് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ ഭാര്യ പ്രിയങ്ക, ഭാര്യാമാതാവ് വസന്ത എന്നിവരാണ് കൊല്ലപ്പെട്ടത്.

## Article Content

ഇടുക്കി: ഇടുക്കി പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ ഇരട്ടക്കൊലപാതകം. ഭാര്യയെയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തി യുവാവ്. ലയത്തിൽ താമസിക്കുന്ന പ്രിൻസ് എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ ഭാര്യ പ്രിയങ്ക, ഭാര്യാമാതാവ് വസന്ത എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രിയങ്കയുടെ പിതാവിനും വെട്ടേറ്റിരുന്നു.​ഗുരുതര പരിക്കേറ്റ ഭാര്യാ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

പ്രതിയും ഭാര്യയും കുടുംബപ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിയുകയായിരുന്നു. കൊലപാതകം നടത്തിയതിനുശേഷം പ്രതി സ്വന്തം വീട്ടിൽ പോയി ഉറങ്ങുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

A man allegedly killed his wife and mother-in-law in Idukki’s Glenmerry estate and seriously injured his father-in-law in the attack. Police later arrested the accused after he returned home and went to sleep following the crime.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388110/idukki-double-murder-wife-mother-in-law)