---
title: "വെങ്ങാനൂരിൽ കടന്നൽ ഭീതി ഒഴിയുന്നില്ല; സ്വകാര്യ പുരയിടത്തിൽ ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു, 18 പേര്‍ ആശുപത്രിയിൽ"
english_title: "Hornet scare continues in Venganoor; 18 MGNREGA workers hospitalised after stings"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388087/venganoor-hornet-attack-workers-hospitalised"
published_at: "2026-10-21T18:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8b402b2325_IMG_4093.jpeg"
keywords: ["HornetAttack", "Venganoor", "KeralaNews", "MGNREGA", "Hospitalisation"]
---

# വെങ്ങാനൂരിൽ കടന്നൽ ഭീതി ഒഴിയുന്നില്ല; സ്വകാര്യ പുരയിടത്തിൽ ജോലിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു, 18 പേര്‍ ആശുപത്രിയിൽ

> **Lead Summary:** തിരുവനന്തപുരം : വെങ്ങാനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം : വെങ്ങാനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. വെങ്ങാനൂർ ​ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ​ഗ്രാമം എന്ന സ്ഥലത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികൾ. ആക്രമണസമയത്ത് 30 ലധികം തൊഴിലുറപ്പ് തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു.

പരിക്കേറ്റവരിൽ ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം. വെങ്ങാനൂരിൽ കടന്നലിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ച സംഭവത്തിന് പിന്നാലെയാണിത്.

Hornet attacks in Venganoor left 18 MGNREGA workers hospitalised after they were stung while working on private property in Ambedkar Gramam. Officials said none of the injured is in serious condition, and the incident comes after an elderly man died from a hornet sting in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388087/venganoor-hornet-attack-workers-hospitalised)