---
title: "പാകിസ്ഥാനിൽ വാഹനാപകടം; ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായിമറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം"
english_title: "Bus Hits Divider and Overturns in Pakistan, Killing 11"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388079/pakistan-bus-divider-crash-11-dead"
published_at: "2026-10-21T16:42:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad89e7d46a7e_pakistan-bus-divider-crash-11-dead.jpg"
keywords: ["PakistanBusCrash", "PunjabProvince", "RoadAccident", "HighSpeedCrash", "BusOverturn"]
---

# പാകിസ്ഥാനിൽ വാഹനാപകടം; ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായിമറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം

> **Lead Summary:** **ലാ​ഹോർ: **) പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ 11 യാത്രക്കാർക്ക് ദാരുണാന്ത്യം. മുപ്പതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിലാണ് കനത്ത ദുരന്തമുണ്ടായത്. കറാച്ചിയിൽ നിന്ന് പഞ്ചാബിലെ ഡെറാ ഗാസി ഖാൻ ജില്ലയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗത്തുവെച്ച് ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്നും അമിതവേഗതയാണ് ദുരന്തത്തിന് കാരണമെന്നും അധികൃതർ വ്യക്തമാക്കി.

## Article Content

**ലാ​ഹോർ: **) പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ 11 യാത്രക്കാർക്ക് ദാരുണാന്ത്യം. മുപ്പതിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിലാണ് കനത്ത ദുരന്തമുണ്ടായത്. കറാച്ചിയിൽ നിന്ന് പഞ്ചാബിലെ ഡെറാ ഗാസി ഖാൻ ജില്ലയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗത്തുവെച്ച് ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്നും അമിതവേഗതയാണ് ദുരന്തത്തിന് കാരണമെന്നും അധികൃതർ വ്യക്തമാക്കി.

അമിതവേഗതയിലെത്തിയ ബസ് റോഡിലെ ഡിവൈഡറിൽ ശക്തമായി ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ എട്ട് യാത്രക്കാർ സംഭവസ്ഥലത്തുതന്നെ ജീവനറ്റുവീണു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

പരിക്കേറ്റ 19 യാത്രക്കാരെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. നിസാര പരിക്കേറ്റ 12 പേർക്ക് സംഭവസ്ഥലത്തുതന്നെ ആവശ്യമായ പ്രഥമശുശ്രൂഷയും ചികിത്സയും നൽകിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടത്തിൽ മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രഥമിക റിപ്പോർട്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കുമായി അടുത്തുള്ള ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

**English Summary:**

At least 11 passengers were killed and more than 30 others injured when a speeding bus crashed into a divider and overturned in Pakistan’s Punjab province. Authorities said the bus was traveling from Karachi to Dera Ghazi Khan and that highway construction and overspeeding contributed to the crash.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388079/pakistan-bus-divider-crash-11-dead)