---
title: "ഹർത്താലിൽ മാറ്റമില്ല! പരിസ്ഥിതിലോല വിജ്ഞാപനത്തിനെതിരെ ഓക്ടോബര്‍ 24ന് പത്തനംതിട്ട ജില്ലയിൽ സിപിഎം ഹർത്താൽ"
english_title: "CPM Calls October 24 Hartal in Pathanamthitta Over ESZ Notification"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388078/pathanamthitta-esz-notification-cpm-hartal"
published_at: "2026-10-21T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad89bb85eeed_pathanamthitta-esz-notification-cpm-hartal.jpg"
keywords: ["ESZNotification", "PathanamthittaHartal", "CPMKerala", "LDFProtest", "IdukkiHartal"]
---

# ഹർത്താലിൽ മാറ്റമില്ല! പരിസ്ഥിതിലോല വിജ്ഞാപനത്തിനെതിരെ ഓക്ടോബര്‍ 24ന് പത്തനംതിട്ട ജില്ലയിൽ സിപിഎം ഹർത്താൽ

> **Lead Summary:** **പത്തനംതിട്ട: **പരിസ്ഥിതിലോല പ്രദേശ (ഇ.എസ്.ഇസഡ്) വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ട ജില്ലയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ യാതൊരു മാറ്റവുമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. ജില്ലയിലെ ഏഴ് വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടും അതിൽ ഒന്നപോലും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

## Article Content

**പത്തനംതിട്ട: **പരിസ്ഥിതിലോല പ്രദേശ (ഇ.എസ്.ഇസഡ്) വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ട ജില്ലയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ യാതൊരു മാറ്റവുമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. ജില്ലയിലെ ഏഴ് വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടും അതിൽ ഒന്നപോലും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

ജനങ്ങൾ വെറുംകയ്യോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എം.എൽ.എ പറയുന്നതെന്ന് ചോദിച്ച രാജു എബ്രഹാം, ഹർത്താലിനെ റാന്നി എം.എൽ.എ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം, എൽ.ഡി.എഫിന്റെ ഹർത്താൽ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് പഴകുളം മധു എം.എൽ.എ രംഗത്തെത്തി. സർക്കാർ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിനെതിരെ തന്നെയാണ് ഇവർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇത് ജനങ്ങളെ വഞ്ചിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ അടിയന്തര പ്രമേയം പോലും നിയമസഭയിൽ കൊണ്ടുവരാൻ ഇടതുമുന്നണി തയ്യാറായിട്ടില്ലെന്നും കേരളത്തിലെ മറ്റ് ജില്ലകളിലൊന്നും ഇത്തരത്തിൽ ഹർത്താൽ ഇല്ലെന്നും പഴകുളം മധു ചൂണ്ടിക്കാട്ടി.

അതിനിടെ, പരിസ്ഥിതിലോല മേഖലയും ഭൂപ്രശ്നങ്ങളും ഉന്നയിച്ച് ഇടുക്കി ജില്ലയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സി.എച്ച്.ആർ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ. പരിസ്ഥിതി ലോല മേഖലയായി നിർണയിക്കപ്പെട്ട പ്രദേശങ്ങളുടെ കാഡസ്ട്രൽ മാപ്പിൽ വ്യക്തതയില്ലെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം.

**English Summary:**

CPM Pathanamthitta District Secretary Raju Abraham said the LDF hartal scheduled for October 24 over the Eco-Sensitive Zone (ESZ) notification will go ahead without change. He said the protest is against the Centre’s refusal to exclude any of the seven villages included in the notification, while MLA Pazhakulam Madhu criticized the strike as misleading. The article also notes that a similar CPM-led hartal in Idukki over ESZ and land issues was total.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388078/pathanamthitta-esz-notification-cpm-hartal)