---
title: "'പിള്ളേരെ വിട്ട് പണിയാൻ പറ്റുമെങ്കിൽ പണി, ഞാന്‍ പിടിച്ചുപറിച്ചെന്ന് നീ തെളിയിക്ക്'; അൻവർ സാദത്ത് എംഎൽഎക്കെതിരെ കൊലവിളിയുമായി കവർച്ചകേസ് പ്രതി"
english_title: "Murder Threats Against Anwar Sadath MLA; Case Filed Against Robbery Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388071/anwar-sadath-mla-murder-threat-case"
published_at: "2026-10-21T15:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad891fe36c51_anwar-sadath-mla-murder-threat-case.jpg"
keywords: ["AnwarSadath", "CyberPolice", "RobberyCase", "MurderThreat", "KeralaNews"]
---

# 'പിള്ളേരെ വിട്ട് പണിയാൻ പറ്റുമെങ്കിൽ പണി, ഞാന്‍ പിടിച്ചുപറിച്ചെന്ന് നീ തെളിയിക്ക്'; അൻവർ സാദത്ത് എംഎൽഎക്കെതിരെ കൊലവിളിയുമായി കവർച്ചകേസ് പ്രതി

> **Lead Summary:** ആലുവ: അൻവർ സാദത്ത് എം.എൽ.എക്കെതിരെ പരസ്യമായ കൊലവിളിയുമായി കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി. കോട്ടയം ജോബി എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തിയാണ് എം.എൽ.എക്കെതിരെ അങ്ങേയറ്റം മോശമായ വാക്കുകള ഉപയോഗിച്ച് ഭീഷണിമുഴക്കി വീഡിയോ പങ്കുവെച്ചത്. സംഭവത്തിൽ ആലുവ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

ആലുവ: അൻവർ സാദത്ത് എം.എൽ.എക്കെതിരെ പരസ്യമായ കൊലവിളിയുമായി കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി. കോട്ടയം ജോബി എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തിയാണ് എം.എൽ.എക്കെതിരെ അങ്ങേയറ്റം മോശമായ വാക്കുകള ഉപയോഗിച്ച് ഭീഷണിമുഴക്കി വീഡിയോ പങ്കുവെച്ചത്. സംഭവത്തിൽ ആലുവ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

താൻ വീട്ടിൽ കിടന്ന് ഉറങ്ങുമ്പോൾ കവർച്ചാ കേസിൽ പ്രതിയാക്കിയെന്നാണ് ഇയാളുടെ പ്രധാന ആരോപണം. ഏത് കോൺഗ്രസുകാരനായാലും തനിക്ക് പ്രശ്നമില്ലെന്ന് വ്യക്തമാക്കുന്ന പ്രതി, വലിയ രീതിയിലുള്ള ഭീഷണിയാണ് വീഡിയോയിലൂടെ മുഴക്കുന്നത്.

> *"എന്റെ വീട്ടിൽകിടന്ന് ഉറങ്ങുന്നവനാ ഞാൻ, ആ എന്നെ പ്രതിപ്പട്ടികയിൽപ്പെടുത്തി. 2026-ൽ കുത്തുകേസുണ്ട്, അത്തരം കേസുകളേ പിടിക്കാറുള്ളൂ. നീ കോൺഗ്രസുകാരനാണ്, എനിക്ക് പ്രശ്നമൊന്നുമില്ല. എന്റെ പേര് ജോബി, കോട്ടയം ജോബി. നിന്റെ പിള്ളേരെ വിട്ട് പണിയാൻ പറ്റുമെങ്കിൽ പണിയൂ. എനിക്കും എന്റെ മക്കൾക്കും ജീവിക്കണം, അതിനു അനുവദിച്ചില്ലെങ്കിൽ അതിലും വലിയ പണി നടത്തും ഞാൻ. നീ പത്രസമ്മേളനമല്ല എന്തുവിളിച്ചാലും പ്രശ്നമില്ല. ഞാൻ ഇന്നലെ ഇറങ്ങിയേ ഉള്ളൂ, നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യൂ. ഈ നെടുമ്പാശ്ശേരി പഞ്ചായത്തിൽ ഞാനുണ്ട്, ഞാന്‍ പിടിച്ചുപറിച്ചെന്ന് നീ തെളിയിക്ക്, ആലുവ നിന്റെ അണ്ടറിലാണ്, നീ എസ്പിയെ വിളിച്ച് നീ പറ, ഒമ്പത് എന്നു പറയുന്നവരില്ലേ, അവര്‍ മേക്കപ്പിട്ട് വരും പിറ്റേ ദിവസം കഴുകിക്കളയും" *എന്നിങ്ങനെയാണ് വീഡിയോയിൽ ഇയാൾ പറയുന്നത്.

മാത്രമല്ല, പോലീസ് യഥാർത്ഥ പ്രതികളെ പിടികൂടണമെന്നും അൻവർ സാദത്ത് എം.എൽ.എയോട് എസ്.പിയെ വിളിച്ച് പറയാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എം.എൽ.എക്കെതിരെ രൂക്ഷമായ ഭാഷയിൽ വ്യക്തിഹത്യയും ഭീഷണിയും നടത്തിയ സംഭവം ഗുരുതരമായി കണ്ട് പോലീസ് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

**English Summary:**

A robbery accused released on bail, identifying himself as Kottayam Joby, allegedly posted a viral video containing murder threats and abusive remarks against Anwar Sadath MLA. Aluva Cyber Police have registered a case and begun an investigation after taking the threat seriously.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388071/anwar-sadath-mla-murder-threat-case)