---
title: "വാഴയിലയുടെ മണവും ശർക്കര മധുരവും; നാവില്‍ വെള്ളമൂറുന്ന കിടിലൻ നാടൻ 'ഇലയട' വീട്ടിലുണ്ടാക്കാം"
english_title: "Banana Leaf Aroma and Jaggery Sweetness: Make Ela Ada at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388070/ela-ada-home-recipe-banana-leaf"
published_at: "2026-10-21T15:48:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad891a3e9fd9_ela-ada-home-recipe-banana-leaf.jpg"
keywords: ["ElaAda", "KeralaSnack", "TraditionalRecipe", "JaggeryDessert", "BananaLeaf"]
---

# വാഴയിലയുടെ മണവും ശർക്കര മധുരവും; നാവില്‍ വെള്ളമൂറുന്ന കിടിലൻ നാടൻ 'ഇലയട' വീട്ടിലുണ്ടാക്കാം

> **Lead Summary:** ** **നമ്മുടെ നാടൻ പലഹാരങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇലയട. വാഴയിലയുടെ മണവും ശർക്കരയും തേങ്ങയും ചേർന്ന മധുരവും ഒത്തുചേരുമ്പോൾ ഇലയടയുടെ രുചി ഒന്ന് വേറെ തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആരോഗ്യകരവുമായ ഈ നാടൻ പലഹാരം വീട്ടിൽ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

## Article Content

** **നമ്മുടെ നാടൻ പലഹാരങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇലയട. വാഴയിലയുടെ മണവും ശർക്കരയും തേങ്ങയും ചേർന്ന മധുരവും ഒത്തുചേരുമ്പോൾ ഇലയടയുടെ രുചി ഒന്ന് വേറെ തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആരോഗ്യകരവുമായ ഈ നാടൻ പലഹാരം വീട്ടിൽ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

*അരിപ്പൊടി - 2 കപ്പ്*

*ചെറുചൂടുവെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്*

*ഉപ്പ് - ഒരു നുള്ളു*

*വെളിച്ചെണ്ണ / നെയ്യ് - 1 സ്പൂൺ*

*ചിരകിയ തേങ്ങ - 1.5 കപ്പ്*

*ശർക്കര - 1 കപ്പ് ( ഉരുക്കിയത് )*

*ഏലയ്ക്കാപ്പൊടി - 1/2 സ്പൂൺ*

*വാഴയില - ആവശ്യത്തിന്*

**തയാറാക്കുന്ന വിധം:**

 അരിപ്പൊടിയിലേക്ക് അല്പം ഉപ്പും ഒരു സ്പൂൺ വെളിച്ചെണ്ണയോ നെയ്യോ ചേർത്ത ശേഷം ചെറുചൂടുവെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക (ഇടിയപ്പത്തിന്റെ മാവിന്റെ പരുവത്തിൽ). ഒരു പാത്രത്തിൽ ചിരകിയ തേങ്ങയും ശർക്കര പാനിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

വാഴയില ചെറുതായി തീയിൽ വാട്ടിയെടുക്കുക. വാഴയിലയിലേക്ക് അല്പം നെയ്യ് പുരട്ടിയ ശേഷം മാവിൽ നിന്ന് ഓരോ ചെറിയ ഉരുളകൾ എടുത്ത് ഇലയിൽ കനം കുറച്ച് പരത്തുക.പരത്തിവെച്ച മാവിന് മുകളിലായി തയാറാക്കി വെച്ച തേങ്ങ-ശർക്കര കൂട്ട് വെച്ച് ഇല മടക്കുക. ആവിപ്പാത്രത്തിൽ (ഇഡ്ഡലി പാത്രത്തിൽ) വെച്ച് 10-15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. രുചികരമായ നാടൻ ഇലയട റെഡി.

*
*

Ela Ada is a beloved traditional Kerala snack made with rice flour, coconut, jaggery, and banana leaves. The recipe explains a simple home method to prepare the filling, wrap it in banana leaves, and steam it until soft and fragrant.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388070/ela-ada-home-recipe-banana-leaf)