---
title: "ജോലിയാണോ ...വേഗം നോക്കിക്കോ ഇതാണ് പറ്റിയ സമയം; എസ്ബിഐയിൽ ചീഫ് എ.ഐ ഓഫീസർ ഉൾപ്പെടെ വിവിധ ഒഴിവുകൾ"
english_title: "SBI Invites Applications for Chief AI Officer and Other Specialist Roles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388064/sbi-chief-ai-officer-vacancies"
published_at: "2026-10-21T15:29:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad88ef8a26e1_sbi-chief-ai-officer-vacancies.jpg"
keywords: ["SBIRecruitment", "ChiefAIOfficer", "SpecialistCadreOfficer", "AIJobs", "BankJobs"]
---

# ജോലിയാണോ ...വേഗം നോക്കിക്കോ ഇതാണ് പറ്റിയ സമയം; എസ്ബിഐയിൽ ചീഫ് എ.ഐ ഓഫീസർ ഉൾപ്പെടെ വിവിധ ഒഴിവുകൾ

> **Lead Summary:** ** ആ**ർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ എൻജിനീയറിങ്, ടെക്നോളജി ആർക്കിടെക്ചർ എന്നീ മേഖലകളിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . കരാർ അടിസ്ഥാനത്തിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനാണ് ബാങ്ക് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

** ആ**ർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ എൻജിനീയറിങ്, ടെക്നോളജി ആർക്കിടെക്ചർ എന്നീ മേഖലകളിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . കരാർ അടിസ്ഥാനത്തിൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനാണ് ബാങ്ക് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചിരിക്കുന്നത്.

ജനറൽ മാനേജർ & ചീഫ് എ.ഐ ഓഫീസർ, വിവിധ സാങ്കേതിക മേഖലകളിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, എ.ഐ ആർക്കിടെക്റ്റ് തുടങ്ങിയ പ്രധാന തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

**തസ്തികകളും യോഗ്യതകളും:**

**തിരഞ്ഞെടുപ്പ് പ്രക്രിയ:**

ഷോർട്ട്‌ലിസ്റ്റിങ്, ഇന്റർവ്യൂ, കോസ്റ്റ്-ടു-കമ്പനി (സി.ടി.സി.) ചർച്ചകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 100 മാർക്കിലാണ് ഇന്റർവ്യൂ നടത്തുന്നത്. ആദ്യത്തെ നാല് പ്രധാന തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രവൃത്തിപരിചയവും നേട്ടങ്ങളും വിശദീകരിക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷനും അവതരിപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

**English Summary:**

State Bank of India has invited applications for Specialist Cadre Officer posts in artificial intelligence, data analytics, data engineering, and technology architecture on a contract basis. The vacancies include General Manager and Chief AI Officer, Deputy General Managers, and AI architect roles, with applications accepted online through sbi.bank.in.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388064/sbi-chief-ai-officer-vacancies)