---
title: "ബംഗളൂരുവിൽ നിർമാണ കെട്ടിടത്തിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്"
english_title: "Blast at Under-Construction Building in Bengaluru; Two Workers Critically Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388057/bengaluru-construction-building-blast"
published_at: "2026-10-21T14:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad88242b18ea_bengaluru-construction-building-blast.jpg"
keywords: ["BengaluruBlast", "ConstructionAccident", "WorkerInjury", "BombSquad", "PoliceInvestigation"]
---

# ബംഗളൂരുവിൽ നിർമാണ കെട്ടിടത്തിൽ സ്ഫോടനം; രണ്ട് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ബംഗളൂരു: **നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ബംഗളൂരുവിലെ പുലകേശിനഗറിൽ ചൊവ്വാഴ്ചയാണ് സംഭവം.തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളുടെ നില ഗുരുതരമായി തുടരുകയാണ്. ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിലാണ് സ്ഫോടനമുണ്ടായത്.

## Article Content

**ബംഗളൂരു: **നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ബംഗളൂരുവിലെ പുലകേശിനഗറിൽ ചൊവ്വാഴ്ചയാണ് സംഭവം.തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളുടെ നില ഗുരുതരമായി തുടരുകയാണ്. ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാലാം നിലയിലാണ് സ്ഫോടനമുണ്ടായത്.

അലാവുദീൻ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.സ്ഫോടനത്തെ തുടർന്ന് ഭീകരവിരുദ്ധ സേന (എടിഎസ്), ഇന്റേണൽ സെക്യൂരിറ്റി ഡിവിഷൻ (ഐഎസ്ഡി), ബോംബ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. പുലകേശിനഗർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

An explosion at an under-construction building in Bengaluru’s Pulakeshinagar left two workers critically injured on Tuesday. ATS, the Internal Security Division and the bomb squad inspected the site, while police have launched an investigation into the cause of the blast.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388057/bengaluru-construction-building-blast)