---
title: "വെറും ഒരു വെജ് റോളിന് വേണ്ടി ചോരക്കളി; ഓർഡർ വൈകിയത് ചോദ്യം ചെയ്ത യുവാവിനെ വയറ്റിൽ കത്തി ഇറക്കി കൊന്നു"
english_title: "Delay Over Veg Roll Turns Deadly; Youth Stabbed to Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388051/veg-roll-delay-turns-deadly"
published_at: "2026-10-21T14:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad87aa1cd148_veg-roll-delay-turns-deadly.jpg"
keywords: ["JharkhandNews", "FoodStreet", "StabbingIncident", "PoliceInvestigation"]
---

# വെറും ഒരു വെജ് റോളിന് വേണ്ടി ചോരക്കളി; ഓർഡർ വൈകിയത് ചോദ്യം ചെയ്ത യുവാവിനെ വയറ്റിൽ കത്തി ഇറക്കി കൊന്നു

> **Lead Summary:** **ജംഷഡ്പൂർ: **വെജ് റോൾ ലഭിക്കാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ജാർഖണ്ഡിലെ സെറായ്കേല-ഖാർസവാൻ ജില്ലയിലാണ് സംഭവം. ജംഷഡ്പൂർ മാംഗോ സ്വദേശി ശേഖർ തിർക്കിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ ശിവ മന്ദിർ ദുർഗ്ഗാ പൂജാ പന്തലിൽ ലൈറ്റ് ഇടുന്ന ജോലി ചെയ്യുന്നയാളാണ് ശേഖർ. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

## Article Content

**ജംഷഡ്പൂർ: **വെജ് റോൾ ലഭിക്കാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ജാർഖണ്ഡിലെ സെറായ്കേല-ഖാർസവാൻ ജില്ലയിലാണ് സംഭവം. ജംഷഡ്പൂർ മാംഗോ സ്വദേശി ശേഖർ തിർക്കിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ ശിവ മന്ദിർ ദുർഗ്ഗാ പൂജാ പന്തലിൽ ലൈറ്റ് ഇടുന്ന ജോലി ചെയ്യുന്നയാളാണ് ശേഖർ. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ശേഖറിന്റെ സുഹൃത്ത് ഗോലു, നാട്ടുകാരായ സാഗർ ഝാ, അരുൺ പാണ്ഡെ എന്നിവർക്കാണ് പരിക്കേറ്റത്.ആദിത്യപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിത്യപൂർ ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഫുഡ് സ്ട്രീറ്റിൽ ചൊവ്വാഴ്ച രാത്രി പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശേഖറും സുഹൃത്ത് ഗോലുവും ഭക്ഷണശാലയിൽ എത്തി റോൾ ഓർഡർ ചെയ്തു.

ഓർഡർ ലഭിക്കാൻ വൈകിയതോടെ ശേഖർ കടയുടമയുമായി വാക്കുതർക്കത്തിലായി. ഓർഡർ റദ്ദാക്കാൻ ആവശ്യപ്പെട്ടതോടെ കടയുടമയും ജീവനക്കാരും ചേർന്ന് ഇരുവരെയും കത്തികൊണ്ട് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. സംഘർഷം തടയാൻ ശ്രമിച്ച സാഗർ ഝായ്ക്കും അരുൺ പാണ്ഡെയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു.

> പരിക്കേറ്റ നാലുപേരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശേഖറിനെ ജംഷഡ്പൂരിലെ ടാറ്റ മെയിൻ ആശുപത്രിയിലേക്ക് (ടിഎംഎച്ച്) മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല."ചെറിയ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്," സെറായ്കേല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അഭിനവ് ഭരദ്വാജ് പറഞ്ഞു.

A man was stabbed to death in Jharkhand’s Seraikela-Kharsawan district after a dispute over a delayed veg roll order. Three others were injured in the attack, and police have detained suspects and launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388051/veg-roll-delay-turns-deadly)