---
title: "വിവാഹത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലേക്ക്; തെളിവ് മറയ്ക്കാൻ സഹോദരന്റെ സഹായവും, മൃതദേഹം കത്തിച്ച കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ"
english_title: "Co-accused Arrested in Girl’s Murder and Body Burning Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388043/girl-murder-body-burning-coaccused-arrested"
published_at: "2026-10-21T13:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad87330926e6_girl-murder-body-burning-coaccused-arrested.jpg"
keywords: ["IdukkiCrime", "MurderCase", "CoAccused", "PoliceArrest", "CrimeNews"]
---

# വിവാഹത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലേക്ക്; തെളിവ് മറയ്ക്കാൻ സഹോദരന്റെ സഹായവും, മൃതദേഹം കത്തിച്ച കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ

> **Lead Summary:** ഇടുക്കി: ഇടുക്കി പാംബ്ലയിൽ പെൺകുട്ടിയെ കത്തിച്ചു കൊന്ന കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. പതിനെട്ടുകാരൻ നിഖിൽ സതീഷാണ് പിടിയിലായത്. ഒന്നാംപ്രതി നിഷാന്തിന്റെ സഹോദരനാണ് നിഖിൽ. മൃതദേഹം മറവു ചെയ്യാൻ ഇയാൾ പ്രതിയെ സഹായിച്ചെന്നാണ് കണ്ടെത്തൽ.

## Article Content

ഇടുക്കി: ഇടുക്കി പാംബ്ലയിൽ പെൺകുട്ടിയെ കത്തിച്ചു കൊന്ന കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. പതിനെട്ടുകാരൻ നിഖിൽ സതീഷാണ് പിടിയിലായത്. ഒന്നാംപ്രതി നിഷാന്തിന്റെ സഹോദരനാണ് നിഖിൽ. മൃതദേഹം മറവു ചെയ്യാൻ ഇയാൾ പ്രതിയെ സഹായിച്ചെന്നാണ് കണ്ടെത്തൽ.

ശാന്തൻപാറ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രണയപ്പകയിൽ നിഷാന്ത് തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ നിത്യയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം കരിമണലിന് സമീപം വനത്തിൽ കൊണ്ടു പോയി കത്തിക്കുകയും ചെയ്തു.

നിത്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ചാണ് പ്രതി കത്തിച്ചത്. പാംബ്ലയിൽ വെച്ചാണ് നിത്യയുടെ മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ നിഷാന്ത് കുറ്റം സമ്മതിക്കുകയായിരുന്നു.

പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഈ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. തിങ്കളാഴ്ചയാണ് നിത്യയെ കാണാതായത്. പിറ്റേ ദിവസമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Police in Idukki have arrested 18-year-old Nikhil Satheesh as a co-accused in the murder and burning of a young woman. Investigators say he helped the prime accused, Nishanth, conceal the crime after the victim, Nitya from Tamil Nadu, was killed in a suspected love-related dispute.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388043/girl-murder-body-burning-coaccused-arrested)