---
title: "തോട്ടത്തിനുള്ളിൽ ഇതാണല്ലേ പരിപാടി...! റബർതോട്ടം ലഹരി വിപണിയാക്കി; എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ"
english_title: "Two Gangsters Arrested While Packing MDMA in Rubber Plantation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388041/mdma-packing-rubber-plantation-arrest"
published_at: "2026-10-21T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8722579e99_mdma-packing-rubber-plantation-arrest.jpg"
keywords: ["MDMAArrest", "DrugPeddling", "KeralaPolice", "Poothencode", "NarcoticsCase"]
---

# തോട്ടത്തിനുള്ളിൽ ഇതാണല്ലേ പരിപാടി...! റബർതോട്ടം ലഹരി വിപണിയാക്കി; എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** **പോത്തൻകോട് : **റബർ തോട്ടത്തിനുള്ളിൽ വെച്ച് വിൽപ്പനയ്ക്കായി എംഡിഎംഎ ചെറിയ കവറുകളിലാക്കി പാക്ക് ചെയ്യുന്നതിനിടെ രണ്ട് പേർ പിടിയിൽ. കൊയ്ത്തൂർക്കോണം ആനയ്ക്കോട് സ്വദേശി വിഷ്ണു , കല്ലറ പഴയചന്ത സ്വദേശി പ്രവീൺകുമാർ എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പോത്തൻകോട് വെച്ച് പിടികൂടിയത്.

## Article Content

**പോത്തൻകോട് : **റബർ തോട്ടത്തിനുള്ളിൽ വെച്ച് വിൽപ്പനയ്ക്കായി എംഡിഎംഎ ചെറിയ കവറുകളിലാക്കി പാക്ക് ചെയ്യുന്നതിനിടെ രണ്ട് പേർ പിടിയിൽ. കൊയ്ത്തൂർക്കോണം ആനയ്ക്കോട് സ്വദേശി വിഷ്ണു , കല്ലറ പഴയചന്ത സ്വദേശി പ്രവീൺകുമാർ എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പോത്തൻകോട് വെച്ച് പിടികൂടിയത്.

ഇവരിൽ നിന്ന് 24 ഗ്രാം എംഡിഎംഎയും 53 ഗ്രാം കഞ്ചാവും കണ്ടെടുത്തു.വിഷ്ണു നിരവധി കേസുകളിൽ പ്രതിയും പോത്തൻകോട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. പ്രവീൺകുമാറും വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള പ്രതിയാണ്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മുൻ ലഹരി കേസ് പ്രതികളെ നിരീക്ഷിക്കുന്നതിനിടെയാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്.

വിഷ്ണുവിന്റെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാനിയാണ് വിഷ്ണു എന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. പ്രതികളെ പോത്തൻകോട് പൊലീസിന് കൈമാറി.

Two men were arrested in Poothencode while allegedly packing MDMA into small covers inside a rubber plantation for sale. Police recovered 24 grams of MDMA and 53 grams of cannabis and said one of the accused is a repeat offender linked to a larger drug network.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388041/mdma-packing-rubber-plantation-arrest)