---
title: "പേറ്റ്നോവ് മറന്നോ അമ്മേ....! കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്ത 13 വയസ്സുള്ള ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്നു; അമ്മയും കാമുകനും മൂത്ത മകനും പിടിയിൽ"
english_title: "Mother, Lover and Elder Son Held in Brutal Murder of 13-Year-Old Twins"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388038/mother-lover-held-twin-murder-case"
published_at: "2026-10-21T13:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad86e2c001a7_mother-lover-held-twin-murder-case.jpg"
keywords: ["RajasthanNews", "TwinMurder", "DeegDistrict", "CrimeNews", "PoliceCustody"]
---

# പേറ്റ്നോവ് മറന്നോ അമ്മേ....! കാമുകനുമായുള്ള ബന്ധം ചോദ്യം ചെയ്ത 13 വയസ്സുള്ള ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്നു; അമ്മയും കാമുകനും മൂത്ത മകനും പിടിയിൽ

> **Lead Summary:** **രാജസ്ഥാൻ: **കാമുകനുമായുള്ള ബന്ധത്തെ എതിർത്തതിന് 13 വയസ്സുള്ള ഇരട്ടക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും കാമുകനും മൂത്ത മകനും പൊലീസ് കസ്റ്റഡിയിൽ. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പ്രീതി, കാമുകൻ, ഇവരുടെ കൃത്യത്തിന് കൂട്ടുനിന്ന മൂത്ത മകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**രാജസ്ഥാൻ: **കാമുകനുമായുള്ള ബന്ധത്തെ എതിർത്തതിന് 13 വയസ്സുള്ള ഇരട്ടക്കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും കാമുകനും മൂത്ത മകനും പൊലീസ് കസ്റ്റഡിയിൽ. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ പ്രീതി, കാമുകൻ, ഇവരുടെ കൃത്യത്തിന് കൂട്ടുനിന്ന മൂത്ത മകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിനയ്, വിഷ്ണു എന്നീ ഇരട്ട സഹോദരങ്ങളുടെ മൃതദേഹങ്ങൾ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. കുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മയുടെ സഹോദരി നടത്തിയ തിരച്ചിലിലാണ് ദാരുണമായ കാഴ്ച കണ്ടത്. കുട്ടികളുടെ കഴുത്ത് അറുത്ത നിലയിലായിരുന്നുവെന്നും ശരീരത്തിൽ നിരവധി മുറിവുകളും തലയ്ക്ക് കടുത്ത പരുക്കുകളുമുണ്ടായിരുന്നുവെന്നും ഡീഗ് എസ്‌പി കാംബ്ലെ ശരൺ ഗോപിനാഥ് വ്യക്തമാക്കി.

അമ്മയുടെ അനധികൃത ബന്ധത്തെക്കുറിച്ച് ഇരട്ടക്കുട്ടികൾ അറിഞ്ഞതും അത് എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ ബന്ധത്തെ പിന്തുണച്ചിരുന്ന മൂത്ത മകൻ കൊലപാതകം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഒപ്പം നിൽക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിലെ സരോത് മൻസ ഗ്രാമവാസിയായ നിരഞ്ജൻ സിങ്ങുമായി 20 വർഷം മുൻപാണ് പ്രീതിയുടെ വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് നാലു മക്കളാണുള്ളത്.

**English Summary:**

In a shocking incident in Badesra village in Rajasthan’s Deeg district, 13-year-old twin brothers Vinay and Vishnu were allegedly murdered after opposing their mother’s extramarital affair. Police have taken the mother, her lover and the elder son, who allegedly supported the affair and helped carry out the crime, into custody. The bodies were found with slit throats and severe head injuries in a vacant lot near their home.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388038/mother-lover-held-twin-murder-case)