---
title: "മുടി കൊഴിഞ്ഞ് തല മൊട്ടയാകുമെന്ന് പേടിയോ? അമിത മുടികൊഴിച്ചിൽ തടയാൻ ഇതാ ചില എളുപ്പവഴികൾ!"
english_title: "Easy Ways to Prevent Hair Fall: Simple Home Remedies That Work"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388035/easy-ways-to-prevent-hair-fall"
published_at: "2026-10-21T12:53:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad868b73a850_easy-ways-to-prevent-hair-fall.jpg"
keywords: ["HairFall", "HairCare", "HomeRemedies", "ScalpHealth", "HealthyDiet"]
---

# മുടി കൊഴിഞ്ഞ് തല മൊട്ടയാകുമെന്ന് പേടിയോ? അമിത മുടികൊഴിച്ചിൽ തടയാൻ ഇതാ ചില എളുപ്പവഴികൾ!

> **Lead Summary:** ** **ഇന്നത്തെ മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും ക്രമരഹിതമായ ഭക്ഷണരീതിയുമെല്ലാം പലരിലും അമിതമായ മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. എത്ര വിലകൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും ചിലപ്പോഴൊന്നും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ നമ്മുടെ അടുക്കളയിലും ചുറ്റുവട്ടത്തും ലഭ്യമായ പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ മുടികൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. അമിതമായ മുടികൊഴിച്ചിൽ തടയാനും മുടി തഴച്ചുവളരാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ മാർഗ്ഗങ്ങളും സംരക്ഷണ രീതികളും താഴെ നൽകുന്നു:

## Article Content

** **ഇന്നത്തെ മാറിയ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും ക്രമരഹിതമായ ഭക്ഷണരീതിയുമെല്ലാം പലരിലും അമിതമായ മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. എത്ര വിലകൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാലും ചിലപ്പോഴൊന്നും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ നമ്മുടെ അടുക്കളയിലും ചുറ്റുവട്ടത്തും ലഭ്യമായ പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ മുടികൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും സാധിക്കും. അമിതമായ മുടികൊഴിച്ചിൽ തടയാനും മുടി തഴച്ചുവളരാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ലളിതമായ മാർഗ്ഗങ്ങളും സംരക്ഷണ രീതികളും താഴെ നൽകുന്നു:

**മുടികൊഴിച്ചിൽ തടയാൻ ചില എളുപ്പവഴികൾ:**

ചിട്ടയായ എണ്ണമസാജ്:

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെറുചൂടുള്ള വെളിച്ചെണ്ണയോ നെല്ലിക്ക/കറിവേപ്പില കാച്ചിയ എണ്ണയോ തലയോട്ടിയിൽ (Scalp) പുരട്ടി മൃദുവായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം കൂട്ടാനും മുടിയുടെ വേരുകൾ ബലപ്പെടാനും സഹായിക്കും.

ഉലുവ പാക്ക് :

തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത ഉലുവ നന്നായി അരച്ച് തലയോട്ടിയിലും മുടിയിലും പുരട്ടുക. 20-30 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് താരൻ കുറയ്ക്കാനും മുടിക്ക് തിളക്കം നൽകാനും മികച്ചതാണ്.

ചെമ്പരത്തി ഇലയും പൂവും :

ചെമ്പരത്തിയിലയും പൂവും അരച്ചുണ്ടാക്കുന്ന താളി ഉപയോഗിച്ച് തല കഴുകുന്നത് കെമിക്കൽ ഷാംപൂകൾക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച നാടൻ മാർഗ്ഗമാണ്.

ഉള്ളി നീര്:

ചെറിയ ഉള്ളിയുടെ നീര് എടുത്ത് പഞ്ഞി ഉപയോഗിച്ച് തലയോട്ടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുക കളയുക. ഉള്ളിയിലുള്ള സൾഫർ പുതിയ മുടി വളരാൻ സഹായിക്കും.

ഭക്ഷണക്രമവും ജലാംശവും :

മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ, അയൺ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മുട്ട, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, നെല്ലിക്ക, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.

The article explains how lifestyle changes, pollution and irregular eating habits can contribute to excessive hair fall. It also suggests simple home remedies such as oil massage, fenugreek paste, hibiscus wash, onion juice and a protein-rich diet to support healthier hair.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388035/easy-ways-to-prevent-hair-fall)