---
title: "സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവെ അപകടം; നടുവണ്ണൂരിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്, അപകടത്തിന് പിന്നാലെ നിർത്താതെ പോയി ലോറി"
english_title: "Lorry Hits Scooter Rider in Naduvannur, Flees the Scene; Victim Critically Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388030/naduvannur-lorry-hits-scooter-rider-flees-scene"
published_at: "2026-10-21T12:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8641083106_naduvannur-lorry-hits-scooter-rider-flees-scene.jpg"
keywords: ["KozhikodeAccident", "Naduvannur", "HitAndRun", "ScooterAccident", "CCTVInvestigation"]
---

# സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവെ അപകടം; നടുവണ്ണൂരിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്, അപകടത്തിന് പിന്നാലെ നിർത്താതെ പോയി ലോറി

> **Lead Summary:** **കോഴിക്കോട്: ന**ടുവണ്ണൂർ കാവുന്തറ റോഡ് ജംഗ്ഷനിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യാത്രികനെ ഇടിച്ചുവീഴ്ത്തിയ ശേഷം ലോറി നിർത്താതെ പോയി. ബുധനാഴ്ച രാവിലെ 8.15 ഓടെ കോഴിക്കോട് പേരാമ്പ്ര സംസ്ഥാനപാതയിലായിരുന്നു അപകടം. നടുവണ്ണൂർ ചാത്തോത്ത് താഴെ സ്വദേശി വരിയങ്ങൽ താഴെകുനി അബ്ദുല്ലയാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കോഴിക്കോട്: ന**ടുവണ്ണൂർ കാവുന്തറ റോഡ് ജംഗ്ഷനിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യാത്രികനെ ഇടിച്ചുവീഴ്ത്തിയ ശേഷം ലോറി നിർത്താതെ പോയി. ബുധനാഴ്ച രാവിലെ 8.15 ഓടെ കോഴിക്കോട് പേരാമ്പ്ര സംസ്ഥാനപാതയിലായിരുന്നു അപകടം. നടുവണ്ണൂർ ചാത്തോത്ത് താഴെ സ്വദേശി വരിയങ്ങൽ താഴെകുനി അബ്ദുല്ലയാണ് അപകടത്തിൽപ്പെട്ടത്.

നടുവണ്ണൂർ മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ പേരാമ്പ്ര ഭാഗത്തുനിന്നെത്തിയ ലോറി ഇദ്ദേഹത്തിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അബ്ദുല്ലയ്ക്ക് പരിക്കേറ്റു. എന്നാൽ വാഹനം നിർത്താതെ ലോറി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

**English Summary:**

A scooter rider was injured after a lorry hit him at the Naduvannur Kavunthara road junction in Kozhikode on Wednesday morning and fled without stopping. Abdulla, who was returning home after shopping at the Naduvannur market, was taken to hospital by locals, and police have begun an investigation using CCTV footage.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388030/naduvannur-lorry-hits-scooter-rider-flees-scene)