---
title: "ഇഴഞ്ഞെത്തി കൊത്തി; കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു"
english_title: "Youth bitten by snake at Koyilandy bus stand, shifted to medical college"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388017/koyilandy-bus-stand-snake-bite-"
published_at: "2026-10-21T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad85cee5b064_koyilandy-bus-stand-snake-bite.jpg"
keywords: ["SnakeBite", "Koyilandy", "KozhikodeMedicalCollege", "KeralaNews", "HealthEmergency"]
---

# ഇഴഞ്ഞെത്തി കൊത്തി; കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റു

> **Lead Summary:** **കോഴിക്കോട് : **കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് പാമ്പുകടിയേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദ് നാണ് പാമ്പുകടിയേറ്റത്. രാവിലെ 9.15 ഓടെയാണ് സംഭവം.

## Article Content

**കോഴിക്കോട് : **കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് പാമ്പുകടിയേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദ് നാണ് പാമ്പുകടിയേറ്റത്. രാവിലെ 9.15 ഓടെയാണ് സംഭവം.

കൊയിലാണ്ടി ഹാർബറിൽ ജോലി തേടിയെത്തിയതായിരുന്നു യുവാവ്. ബസിൽ നിന്നിറങ്ങി സ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

**English Summary:**

A 31-year-old man from Parappanangadi was bitten by a snake while standing at the Koyilandy bus stand on Wednesday morning. He was first taken to the Koyilandy Taluk Hospital and later shifted to Kozhikode Medical College Hospital after his condition turned serious.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388017/koyilandy-bus-stand-snake-bite-)