---
title: "അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിപ്പിച്ച് മദ്യക്കുപ്പികൾ കടത്തി; ബെവ്‌കോയിൽ ഒരു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ മോഷണം, പ്രതികൾക്കായി തിരച്ചിൽ"
english_title: "Liquor Worth Over ₹1.5 Lakh Stolen From Bevco Stores in a Month"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388006/bevco-liquor-theft-one-month"
published_at: "2026-10-21T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad84c9b1f036_bevco-liquor-theft-one-month.jpg"
keywords: ["BevcoTheft", "LiquorSmuggling", "CCTVInvestigation", "RetailSecurity"]
---

# അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിപ്പിച്ച് മദ്യക്കുപ്പികൾ കടത്തി; ബെവ്‌കോയിൽ ഒരു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ മോഷണം, പ്രതികൾക്കായി തിരച്ചിൽ

> **Lead Summary:** തിരുവനന്തപുരം: ബെവ്‌കോ വിൽപ്പനശാലകളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. അടിവസ്‌ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞുമാണ് മോഷണം നടത്തിയത്.

## Article Content

തിരുവനന്തപുരം: ബെവ്‌കോ വിൽപ്പനശാലകളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. അടിവസ്‌ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞുമാണ് മോഷണം നടത്തിയത്.

സിസിടിവി ദൃശ്യങ്ങളും സ്റ്റോക്കും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. യുവാക്കളും ഇതര സംസ്ഥാനക്കാരും ഉൾപ്പെടെയുള്ളവരാണ് പ്രീമിയം കൗണ്ടറുകളിൽ നിന്ന് വിലകൂടിയ മദ്യം കടത്തിയത്.

കണക്കെടുപ്പിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രീമിയം കൗണ്ടറിൽ മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ നിർദേശിക്കുകയായിരുന്നു.

തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഷോപ്പിൽ മോഷണം നടത്തിയ സംഘം നാല് ഷോപ്പുകളിൽ കൂടി മോഷണം നടത്തിയതായി കണ്ടെത്തി. 4,000 രൂപയ്‌ക്ക് മുകളിൽ വിലവരുന്ന മദ്യം ഉൾപ്പെടെ ഇത്തരത്തിൽ മോഷ്‌ടിച്ചിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്‌ടാക്കളെ കണ്ടെത്താനായിട്ടില്ല. മദ്യം സ്വന്തമായി തിരഞ്ഞെടുക്കാൻ കഴിയുന്ന പ്രീമിയം കൗണ്ടറുകളിലെ ദുരുപയോഗം അവസാനിപ്പിക്കാൻ സുരക്ഷ ശക്തമാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.

Liquor worth over ₹1.5 lakh was reportedly stolen from Bevco outlets in the past month by hiding bottles in undergarments and bags. CCTV checks and stock verification exposed the thefts, but the suspects have not yet been identified.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388006/bevco-liquor-theft-one-month)