---
title: "വില കുത്തനെ ഇടിഞ്ഞതിന് പിന്നാലെ സ്വര്‍ണവിപണിയിൽ ഇന്ന് അനക്കമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം"
english_title: "Gold Prices Hold Steady After Sharp Fall; Today’s Rates Revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/388004/gold-prices-hold-steady-after-sharp-fall"
published_at: "2026-10-21T10:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad845979699c_gold-prices-hold-steady-after-sharp-fall.jpg"
keywords: ["GoldPrice", "KeralaGoldRate", "SilverPrice", "MarketUpdate", "PreciousMetals"]
---

# വില കുത്തനെ ഇടിഞ്ഞതിന് പിന്നാലെ സ്വര്‍ണവിപണിയിൽ ഇന്ന് അനക്കമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസമുണ്ടായ വൻ വിലയിടിവിന് ശേഷമാണ് ഇന്ന് വിപണിയിൽ സ്വർണവില പിടിച്ചുനിൽക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയിലും പവന് 1,07,120 രൂപയിലുമെത്തിയിരുന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസമുണ്ടായ വൻ വിലയിടിവിന് ശേഷമാണ് ഇന്ന് വിപണിയിൽ സ്വർണവില പിടിച്ചുനിൽക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയിലും പവന് 1,07,120 രൂപയിലുമെത്തിയിരുന്നു.

ഇതേ നിരക്കിൽ തന്നെയാണ് ഇപ്പഴും വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപ എന്ന കണക്കിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്

***ഒക്ടോബർ 21- 1,07,120 രൂപ***

***ഒക്ടോബർ 20- ഉച്ചയ്ക്ക് 1,07,120 രൂപ| രാവിലെ 1,07,920 രൂപ***

***ഒക്ടോബർ 19- 1,08,560 രൂപ***

***ഒക്ടോബർ 18- 1,08,280 രൂപ***

***ഒക്ടോബർ 17- 1,08,280 രൂപ***

***ഒക്ടോബർ 16- 1,08,120 രൂപ***

***ഒക്ടോബർ 15- 1,08,120 രൂപ***

***ഒക്ടോബർ 14- 1,08,720 രൂപ***

***ഒക്ടോബർ 13- 1,09,480 രൂപ***

***ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ***

***ഒക്ടോബർ 11- 1,11,040 രൂപ***

Gold prices in Kerala remained unchanged today after a steep drop on the previous day. The current rate stands at Rs 1,07,120 per sovereign, while silver prices also continue at the same levels.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/388004/gold-prices-hold-steady-after-sharp-fall)