---
title: "ഭർത്താവിനെ കൊന്നാൽ സർക്കാർ ജോലിയും കാമുകനൊപ്പം ജീവിതവും; കവർച്ചാക്കഥ മെനഞ്ഞ ഭാര്യയുടെ കൊലപാതക ഗൂഢാലോചന പൊളിച്ച് പൊലീസ്"
english_title: "Wife’s Plot to Kill Husband for Government Job Exposed by Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387998/wife-husband-murder-government-job-plot"
published_at: "2026-10-21T09:47:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad83dc208f18_wife-husband-murder-government-job-plot.jpg"
keywords: ["JharkhandCrime", "MurderPlot", "PoliceInvestigation", "GovernmentJob", "CrimeNews"]
---

# ഭർത്താവിനെ കൊന്നാൽ സർക്കാർ ജോലിയും കാമുകനൊപ്പം ജീവിതവും; കവർച്ചാക്കഥ മെനഞ്ഞ ഭാര്യയുടെ കൊലപാതക ഗൂഢാലോചന പൊളിച്ച് പൊലീസ്

> **Lead Summary:** റാഞ്ചി: ജോലി തട്ടിയെടുക്കാനായി കാമുകനൊപ്പം ചേർന്ന് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്.

## Article Content

റാഞ്ചി: ജോലി തട്ടിയെടുക്കാനായി കാമുകനൊപ്പം ചേർന്ന് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് നടുക്കുന്ന കൊലപാതകം നടന്നത്.

സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിലെ ജീവനക്കാരനായ മംഗ്ലേഷ് പാൽ (23) ആണ് കൊല്ലപ്പെട്ടത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് മരിച്ചാൽ ആശ്രിത നിയമനത്തിലൂടെ തനിക്ക് ആ ജോലി ലഭിക്കുമെന്നും കാമുകനൊപ്പം സുഖമായി ജീവിക്കാമെന്നും കരുതിയാണ് യുവതിയും കാമുകനും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കേസിൽ മംഗ്ലേഷിന്റെ ഭാര്യ സൊണാലി കുമാരി (23), ഇവരുടെ കാമുകനും അമ്മാവന്റെ മകനുമായ കൗശിക് കുമാർ നൗനിയ, സഹായിയായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒക്ടോബർ 18 ന് പുലർച്ചെയാണ് യുവാവ് കൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് ഇയാളെ അക്രമികൾ കൊലപ്പെടുത്തിയത്. പുലർച്ചെ ഭവനഭേദനം നടന്നെന്നും, കവർച്ചക്കാർ വീടിനുള്ളിൽ കടന്ന് തന്‍റെ കയ്യും കാലും വായും കൂട്ടിക്കെട്ടിയ ശേഷം മംഗ്ലേഷിനെ മൂർച്ചയേറിയ ആയുധം കൊണ്ട് വധിച്ചെന്നുമാണ് സൊണാലി പൊലീസിന് നൽകിയ പ്രാഥമിക മൊഴി.

യുവതിയുടെ പരസ്പരവിരുദ്ധമായ മൊഴിയിൽ സംശയം തോന്നി ഹസാരിബാഗ് എസ്.പിയുടെ നിർദേശപ്രകാരം അന്വേഷണസംഘം സൊണാലിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്.

ഭർത്താവിനെ വധിച്ച് സി.സി.എല്ലിൽ ആശ്രിത നിയമനം വഴി ജോലി കൈക്കലാക്കുക, സാമ്പത്തിക ആനുകൂല്യങ്ങൾ നേടുക, തുടര്‍ന്ന് കാമുകനൊപ്പം ജീവിക്കുക എന്നതായിരുന്നു യുവതിയുടെ പദ്ധതിയെന്ന് പൊലീസ് കണ്ടെത്തി.

അന്വേഷണത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തിയും കത്തിയും പൊലീസ് കണ്ടെത്തി. രക്തം പുരണ്ട ആയുധങ്ങൾ, തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ച തുണി, പ്രതികളുടെ വസ്ത്രങ്ങൾ, കത്തിച്ച ഫോണുകളുടെ അവശിഷ്ടങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ സൊണാലിയെയും കൗശികിനെയും റിമാൻഡ് ചെയ്തു. ജയിലിലടയ്ക്കുകയും പ്രായപൂർത്തിയാകാത്ത പ്രതിയെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Police in Jharkhand have arrested three people, including the wife of a government employee, for allegedly plotting his murder to secure his job and benefits. Investigators said the woman and her lover staged a robbery story, but contradictory statements led to the conspiracy being uncovered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387998/wife-husband-murder-government-job-plot)