---
title: "ജി പേ വഴി ലക്ഷങ്ങളുടെ കൈമാറ്റം, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അക്കൗണ്ടിലേക്ക് പണം ഒഴുകിയത് മാസങ്ങളോളം; സ്പാ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "Lakhs Moved via GPay: Money Flowed into Anuroop’s Account for Months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387997/gpay-transactions-anuroop-account-kovalam-spa-case"
published_at: "2026-10-21T09:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad83739b9cde_gpay-transactions-anuroop-account-kovalam-spa-case.jpg"
keywords: ["GPayTransactions", "KovalamSpaCase", "Anuroop", "HealthInspector", "IllegalSpas"]
---

# ജി പേ വഴി ലക്ഷങ്ങളുടെ കൈമാറ്റം, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അക്കൗണ്ടിലേക്ക് പണം ഒഴുകിയത് മാസങ്ങളോളം; സ്പാ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പാ കേസിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകളാണ് കേസിൽ നിർണായക തെളിവായി മാറിയിരിക്കുന്നത്. മൂന്ന് മാസത്തോളം പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടിലേക്ക് ദിവസവും പതിനായിരത്തിലധികം രൂപ എത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൊത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: **പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പാ കേസിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകളാണ് കേസിൽ നിർണായക തെളിവായി മാറിയിരിക്കുന്നത്. മൂന്ന് മാസത്തോളം പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറുടെ അക്കൗണ്ടിലേക്ക് ദിവസവും പതിനായിരത്തിലധികം രൂപ എത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൊത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുള്ളത്.

ആന്ധ്ര സ്വദേശിനിയായ പതിനാറുകാരി പീഡനത്തിനിരയായ 'ഡ്രീംസ്' എന്ന സ്പായുടെ യഥാര്‍ഥ ഉടമ ഉള്ളൂർ സോണൽ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായ അനുരൂപാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സ്പായുടെ നടത്തിപ്പുകാരനായ നിഷാന്തിനെ ചോദ്യം ചെയ്തപ്പോഴാണ് സ്പായിലെ വരുമാനങ്ങൾ മറ്റൊരു അക്കൗണ്ടിലേക്കാണ് പോകുന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണമാണ് അനുരൂപിലേക്ക് എത്തിച്ചത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട് രേഖകൾ പൂർണ്ണമായി പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ് നടപടികൾ ഉണ്ടായത്.

അതിനിടെ, കോവളം മേഖലയിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന 14 സ്പാകൾ പോലീസ് പരിശോധനയെ തുടർന്ന് അടപ്പിച്ചു. പെൺകുട്ടിയുടെ തിരോധാനവും പീഡനവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് നഗരത്തിലെ മറ്റ് വ്യാജ സ്പാ കേന്ദ്രങ്ങൾക്കെതിരെയും നടപടി ശക്തമാക്കിയത്.

**English Summary:**

Investigators in the Kovalam spa abuse case have uncovered large-scale financial transactions linked to the prime accused, Health Inspector Anuroop. Police say GPay payments worth tens of thousands of rupees a day were credited to his account over a three-month period, while 14 illegal spas in Kovalam have been shut down.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387997/gpay-transactions-anuroop-account-kovalam-spa-case)