---
title: "കണ്ണീരൊഴുക്കിയ നാടകം പൊളിഞ്ഞു....! വാഹനാപകടമായി ചിത്രീകരിച്ച ഭർത്താവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്, ഭാര്യയും കാമുകനും അറസ്റ്റിൽ"
english_title: "Husband's Murder Staged as Road Accident; Wife and Lover Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387995/husband-murder-staged-road-accident-arrests"
published_at: "2026-10-21T09:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad83c3d562c4_husband-murder-staged-road-accident-arrests.jpg"
keywords: ["KarnatakaNews", "MurderCase", "HitAndRun", "PoliceInvestigation", "CrimeNews"]
---

# കണ്ണീരൊഴുക്കിയ നാടകം പൊളിഞ്ഞു....! വാഹനാപകടമായി ചിത്രീകരിച്ച ഭർത്താവിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന സത്യം പുറത്ത്, ഭാര്യയും കാമുകനും അറസ്റ്റിൽ

> **Lead Summary:** **ബെം​ഗളൂരു: **കർണാടകയിലെ വിജയപുരയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും കാമുകനെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയപുര ഏക്തന​ഗറിൽ താമസിക്കുന്ന രാജശേഖർ ബിരാദറിന്റെ മരണത്തിലാണ് ഭാര്യ അശ്വിനി, കാമുകനായ ആനന്ദ് റൗത്തപ്പ കല്ലൂർ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് പിടികൂടിയത്.

## Article Content

**ബെം​ഗളൂരു: **കർണാടകയിലെ വിജയപുരയിൽ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ യുവാവിന്റെ ഭാര്യയെയും കാമുകനെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയപുര ഏക്തന​ഗറിൽ താമസിക്കുന്ന രാജശേഖർ ബിരാദറിന്റെ മരണത്തിലാണ് ഭാര്യ അശ്വിനി, കാമുകനായ ആനന്ദ് റൗത്തപ്പ കല്ലൂർ എന്നിവരെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും പൊലീസ് പിടികൂടിയത്.

ഒക്ടോബർ നാലിന് പുലർച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖർ കാറിടിച്ച് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ഭർത്താവിനെ പുലർച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ അജ്ഞാത വാഹനമിടിച്ചെന്നും ​ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പൊലീസിൽ നൽകിയിരുന്ന പരാതി. സംഭവത്തിൽ ആദ്യം വാഹനാപകടത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരുന്നത്.

അതേസമയം, കേസിൽ നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുകയും ഭാര്യയെ വീണ്ടും ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. കൊല്ലപ്പെട്ട രാജശേഖറും അശ്വിനിയും പത്തുവർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് ആറുവയസ്സുള്ള ഇരട്ടക്കുട്ടികളുമുണ്ട്.

ഏഴുമാസം മുൻപാണ് ദമ്പതിമാർ പുതിയ വീട് നിർമിച്ച് ഇവിടേക്ക് താമസം മാറിയത്. ഈ വീടിന്റെ പെയിന്റിങ് ജോലിക്കെത്തിയതായിരുന്നു ആനന്ദ്. വീട്ടിലെ പെയിന്റിങ് ജോലിക്കിടെ ആനന്ദും അശ്വിനിയും തമ്മിൽ അടുപ്പത്തിലായി. തുടർന്ന് ഇരുവരും ചേർന്ന് രാജശേഖറിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാൻ പദ്ധതിയിടുകയായിരുന്നു.

രാജശേഖറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ഇത് സ്വാഭാവിക വാഹനാപകടമായി ചിത്രീകരിക്കാനുമായിരുന്നു പ്രതികളുടെ പ്ലാൻ. ഇതിനായി ആനന്ദ് സച്ചിൻ എന്നയാളുടെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളുടെയും സഹായം തേടി. ഒക്ടോബർ നാലിന് പുലർച്ചെ അഞ്ചുമണിയോടെ രാജശേഖർ പ്രഭാതസവാരിക്കായി വീട്ടിൽനിന്നിറങ്ങിയ ഉടൻതന്നെ അശ്വിനി വിവരം കാമുകന് കൈമാറി. തുടർന്ന് കാറുമായി വഴിയിൽ കാത്തിരുന്ന സംഘം രാജശേഖറിന് നേരേ വാഹനം ഇടിച്ചു കയറ്റി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ സച്ചിനെ കൂടി പിടികൂടാനുണ്ടെന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Police in Vijayapura, Karnataka, have uncovered that the death of a 42-year-old man, initially reported as a hit-and-run accident, was in fact a planned murder. The victim’s wife, her lover and another minor have been arrested, while another suspect remains at large.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387995/husband-murder-staged-road-accident-arrests)