---
title: "പക വീട്ടിയത് കൂട്ടുകാർ തന്നെ! ക്രിമിനൽ കേസുകളിൽ പ്രതിയായ കടകംപള്ളി ബിജുവിന്റെ കൊലപാതകത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ"
english_title: "Kadakampally Biju Murder: Two Friends Taken Into Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387992/kadakampally-biju-murder-friends-custody"
published_at: "2026-10-21T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad83104df8f5_kadakampally-biju-murder-friends-custody.jpg"
keywords: ["KeralaCrime", "Thiruvananthapuram", "MurderCase", "PoliceInvestigation", "CrimeNews"]
---

# പക വീട്ടിയത് കൂട്ടുകാർ തന്നെ! ക്രിമിനൽ കേസുകളിൽ പ്രതിയായ കടകംപള്ളി ബിജുവിന്റെ കൊലപാതകത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

> **Lead Summary:** **തിരുവനന്തപുരം: **നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കടകംപള്ളി ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. കേസിൽ ബിജുവിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ കടയ്ക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തിരുവനന്തപുരം: **നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കടകംപള്ളി ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. കേസിൽ ബിജുവിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ കടയ്ക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപമുള്ള വയലിലാണ് ഇന്നലെ രാവിലെ വെട്ടേറ്റ നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തെങ്ങിന്റെ ചുവട്ടിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ബിജുവിന്റെ തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ബിജുവിനെതിരെ കൊലപാതകം, വധശ്രമം, അടിപിടി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇപ്പോൾ കസ്റ്റഡിയിലായ പ്രതികളിൽ ഒരാളുടെ പിതാവിനെ മുമ്പ് കൊലപ്പെടുത്തിയ കേസിൽ ബിജു പ്രതിയായിരുന്നു.

ഇതിന്റെ തുടർച്ചയായുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ കടയ്ക്കാവൂർ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

Kadakampally Biju, a notorious criminal accused in multiple cases, was found murdered in Thiruvananthapuram. Police have taken two of his friends into custody, suspecting a dispute during late-night drinking led to the killing. Investigators believe old enmity may also have played a role and are probing whether more people were involved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387992/kadakampally-biju-murder-friends-custody)