---
title: "കോഴിക്കോട് പയ്യോളിയിൽ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവ് മരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പരിക്ക്"
english_title: "Bike Crashes Into Electric Pole in Payyoli; Vadakara Native Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387991/payyoli-bike-crash-electric-pole"
published_at: "2026-10-21T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8304466d10_payyoli-bike-crash-electric-pole.jpg"
keywords: ["KozhikodeAccident", "PayyoliCrash", "RoadAccident", "VadakaraResident", "MedicalCollegeHospital"]
---

# കോഴിക്കോട് പയ്യോളിയിൽ ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവ് മരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: ** ) പയ്യോളിയിൽ കുടുംബം സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടകര മണിയൂർ സ്വദേശി പന്തല്ലൂർ പീടിക പറമ്പത്ത് രജീഷ് ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ അമൃത, മകൻ പ്രഫുൽദേവ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

**കോഴിക്കോട്: ** ) പയ്യോളിയിൽ കുടുംബം സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടകര മണിയൂർ സ്വദേശി പന്തല്ലൂർ പീടിക പറമ്പത്ത് രജീഷ് ആണ് മരിച്ചത്. അപകടത്തിൽ ഭാര്യ അമൃത, മകൻ പ്രഫുൽദേവ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെ രണ്ടരയോടെ പയ്യോളിയിൽനിന്ന് കീഴൂർ ഭാഗത്തേക്ക് പോകുന്നതിനിടെ നെല്യേരി മാണിക്കോത്തുവെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലർച്ചെ ഇതുവഴിയെത്തിയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പരിക്കേറ്റ നിലയിൽ മൂവരെയും കണ്ടെത്തിയത്. ഉടൻതന്നെ ആംബുലൻസിനെ വിളിച്ചുവരുത്തുകയും പയ്യോളി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പരിക്കേറ്റവരെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റതായിരുന്നു മരണകാരണം. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അമൃതയും മകൻ പ്രഫുൽദേവും ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.

**English Summary:**

A man died and his wife and son were critically injured after the bike they were riding crashed into an electric pole in Payyoli, Kozhikode, early Tuesday. The deceased has been identified as Rajeesh, a resident of Maniyoor in Vadakara, while the injured are undergoing treatment at Kozhikode Medical College Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387991/payyoli-bike-crash-electric-pole)