---
title: "വല്ലാത്തൊരു സൂക്കേട് തന്നെ....! കോഴിക്കോട് താമരശ്ശേരിയിൽ വീടുകൾക്ക് സമീപം നഗ്നനായെത്തി യുവാവ്; പൊലീസിന് നേരെ ആരോപണവുമായി നാട്ടുകാർ"
english_title: "Naked Man Seen Near Houses Again in Thamarassery; Locals Slam Police Inaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387988/thamarassery-naked-man-police-inaction"
published_at: "2026-10-21T08:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad82968bf6ca_thamarassery-naked-man-police-inaction.jpg"
keywords: ["KozhikodeNews", "Thamarassery", "PoliceInaction", "CCTVFootage", "LocalProtest"]
---

# വല്ലാത്തൊരു സൂക്കേട് തന്നെ....! കോഴിക്കോട് താമരശ്ശേരിയിൽ വീടുകൾക്ക് സമീപം നഗ്നനായെത്തി യുവാവ്; പൊലീസിന് നേരെ ആരോപണവുമായി നാട്ടുകാർ

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരിയിൽ വീടുകൾക്ക് സമീപം വീണ്ടും നഗ്നനായെത്തി യുവാവിന്റെ അഴിഞ്ഞാട്ടം. മുൻപ് രണ്ടുതവണ ഇതേ പ്രദേശത്ത് നഗ്നനായി യുവാവിനെ കണ്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും ഇയാൾ അതേ പ്രദേശത്ത് എത്തിയത്.

## Article Content

**കോഴിക്കോട്: **താമരശ്ശേരിയിൽ വീടുകൾക്ക് സമീപം വീണ്ടും നഗ്നനായെത്തി യുവാവിന്റെ അഴിഞ്ഞാട്ടം. മുൻപ് രണ്ടുതവണ ഇതേ പ്രദേശത്ത് നഗ്നനായി യുവാവിനെ കണ്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും ഇയാൾ അതേ പ്രദേശത്ത് എത്തിയത്.

പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലായുള്ള ഒതയോത്ത് ഭാഗത്താണ് സ്ഥിരമായി യുവാവ് നഗ്നനായി എത്താറുള്ളത്. ഇന്നലെ പുലർച്ചെ വീടുകൾക്ക് പിന്നിൽ നഗ്നനായി എത്തിയ യുവാവ് ജനലുകളിലൂടെ അകത്തേക്ക് നോക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ നിന്നും വെറും 50 മീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സ്റ്റേഷന്റെ തൊട്ടടുത്ത് ഇത്തരം സാമൂഹ്യവിരുദ്ധ ശല്യങ്ങൾ പതിവായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണമോ നടപടികളോ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ രൂക്ഷമായി ആരോപിക്കുന്നു.

**English Summary:**

A man was once again spotted naked near houses in Thamarassery, Kozhikode, in an incident captured on CCTV. Locals say they had earlier filed complaints with video evidence, but police have not yet apprehended the suspect, prompting strong criticism of police inaction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387988/thamarassery-naked-man-police-inaction)