---
title: "ചെന്നൈയിൽ ഫിനാൻസ് ഇൻഫ്ലുവൻസർ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; സ്റ്റാർട്ടപ്പ് സിഇഒ ഭീഷണിപ്പെടുത്തിയെന്ന് പിതാവ്"
english_title: "Finance Influencer Found Dead in Chennai Rental Home; Father Alleges CEO Threats"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387987/finance-influencer-found-dead-chennai"
published_at: "2026-10-21T08:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad826ff12824_finance-influencer-found-dead-chennai.jpg"
keywords: ["FinanceInfluencer", "ChennaiNews", "CyberBullying", "StartupCEO", "InstagramCreator"]
---

# ചെന്നൈയിൽ ഫിനാൻസ് ഇൻഫ്ലുവൻസർ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; സ്റ്റാർട്ടപ്പ് സിഇഒ ഭീഷണിപ്പെടുത്തിയെന്ന് പിതാവ്

> **Lead Summary:** **ചെന്നൈ: ** പ്രമുഖ ഫിനാൻസ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും 'ഫിനാൻസ് വിത്ത് ഹരീഷ്' എന്ന പേരിൽ തരംഗമായിരുന്ന വി. ഹരീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സ്റ്റാർട്ടപ്പ് കമ്പനി സിഇഒ മകനെ ഭീഷണിപ്പെടുത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന ഗുരുതര ആരോപണവുമായി ഹരീഷിന്റെ പിതാവ് രംഗത്തെത്തി.

## Article Content

**ചെന്നൈ: ** പ്രമുഖ ഫിനാൻസ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും 'ഫിനാൻസ് വിത്ത് ഹരീഷ്' എന്ന പേരിൽ തരംഗമായിരുന്ന വി. ഹരീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സ്റ്റാർട്ടപ്പ് കമ്പനി സിഇഒ മകനെ ഭീഷണിപ്പെടുത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന ഗുരുതര ആരോപണവുമായി ഹരീഷിന്റെ പിതാവ് രംഗത്തെത്തി.

ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഹരീഷ് സാമ്പത്തിക-ബിസിനസ് വിഷയങ്ങളിലാണ് പ്രധാനമായും വീഡിയോകൾ ചെയ്തിരുന്നത്. 'സെമുരിയ ഇൻക്' സിഇഒ ജേസൺ സാമുവൽ ഹരീഷിന് നേരെ നിരന്തരം സൈബർ ഭീഷണി ഉയർത്തിയിരുന്നതായി പിതാവ് ആരോപിക്കുന്നു. സാമുവലിന്റെ പരാതികളെയും ആരോപണങ്ങളെയും തുടർന്ന് മെറ്റ ഹരീഷിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിരുന്നു (Disable).

ഇതേത്തുടർന്ന് മറ്റൊരു അക്കൗണ്ട് വഴിയാണ് ഹരീഷ് വീഡിയോകൾ പങ്കുവെച്ചിരുന്നത്. അക്കൗണ്ട് പൂട്ടിച്ചതും സൈബർ ആക്രമണങ്ങളും ഹരീഷിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും ഈ മനോവിഷമത്തിലാണ് മകൻ ജീവനൊടുക്കിയതെന്നും കുടുംബം പറയുന്നു. സംഭവത്തിൽ സമഗ്രമായ പോലീസ് അന്വേഷണം വേണമെന്നാണ് പിതാവിന്റെ ആവശ്യം. കേസിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിജീവിക്കാൻ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'ദിശ' ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056).

**English Summary:**

Popular finance influencer V Hareesh, known as ‘Finance with Hareesh,’ was found dead at his rented apartment in Chennai. His father has alleged that repeated cyberbullying and threats from a startup CEO pushed him to take the extreme step, while police have not yet registered a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387987/finance-influencer-found-dead-chennai)