---
title: "കുട്ടികൾക്ക് സന്തോഷവാർത്ത...! പ്രിയദര്‍ശിനിക്ക് പിന്നാലെ വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി കെഎസ്ആർടിസി; കുറഞ്ഞ ചെലവിൽ പഠന യാത്രയ്ക്ക് ഇനി 'വിജ്ഞാന ദർശിനി'"
english_title: "KSRTC Launches Affordable Study Tour Package for Students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387985/ksrtc-affordable-study-tour-package"
published_at: "2026-10-21T07:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8235360d83_ksrtc-affordable-study-tour-package.jpg"
keywords: ["KSRTC", "BudgetTourism", "StudyTour", "StudentTravel", "KeralaNews"]
---

# കുട്ടികൾക്ക് സന്തോഷവാർത്ത...! പ്രിയദര്‍ശിനിക്ക് പിന്നാലെ വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി കെഎസ്ആർടിസി; കുറഞ്ഞ ചെലവിൽ പഠന യാത്രയ്ക്ക് ഇനി 'വിജ്ഞാന ദർശിനി'

> **Lead Summary:** **തിരുവനന്തപുരം: **സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ 'വിജ്ഞാന ദർശിനി' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ 'വിജ്ഞാന ദർശിനി' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് പാഠപുസ്തക പഠനത്തിനൊപ്പം പ്രായോഗിക അറിവ് പകർന്നുനൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലേക്കുമാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും ഉടൻ തന്നെ പാക്കേജ് ആരംഭിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കും.തിരുവനന്തപുരം ജില്ലയിൽ കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുര ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 36 വിദ്യാർത്ഥികൾക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന പ്രത്യേക ബസുകളാണ് ഇതിനായി സർവീസ് നടത്തുക.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

**ജില്ലാ കോ-ഓർഡിനേറ്റർമാരുടെ നമ്പറുകൾ:**

തിരുവനന്തപുരം നോർത്ത്: 9188619378, സൗത്ത്: 9188938522

കൊല്ലം: 9188938523 

പത്തനംതിട്ട: 9188938524

ആലപ്പുഴ: 9188938525

കോട്ടയം: 9188938526

ഇടുക്കി: 9188938527

എറണാകുളം: 9188938528

തൃശൂർ: 9188938529

പാലക്കാട്: 9188938530

മലപ്പുറം: 9188938531

കോഴിക്കോട്: 9188938532

വയനാട്: 9188938533

കണ്ണൂർ & കാസർകോട്: 9188938534

** English Summary:**

KSRTC’s Budget Tourism Cell has launched ‘Vijnana Darshini’, a low-cost study tour package for school and college students in Kerala. The initiative, directed by the Transport Minister, will take students to cultural, historical, industrial and tourist sites, beginning with Ponmudi in Thiruvananthapuram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387985/ksrtc-affordable-study-tour-package)