---
title: "കോഴിക്കോട് എംഡിഎംഎയും പണവുമായി യുവാവ് പിടിയിൽ; ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത് ഊരള്ളൂർ സ്വദേശി"
english_title: "Kozhikode Man Arrested with MDMA and Cash in Midnight Raid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387979/kozhikode-mdma-cash-arrest-oorallur"
published_at: "2026-10-21T07:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad81a10a2449_kozhikode-mdma-cash-arrest-oorallur.jpg"
keywords: ["MDMAArrest", "KozhikodePolice", "DANSAF", "DrugBust", "KeralaCrime"]
---

# കോഴിക്കോട് എംഡിഎംഎയും പണവുമായി യുവാവ് പിടിയിൽ; ഡാൻസാഫ് സംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത് ഊരള്ളൂർ സ്വദേശി

> **Lead Summary:** **കോഴിക്കോട്: **) എംഡിഎംഎയും വിൽപ്പനയ്‌ക്കായി സൂക്ഷിച്ച പണവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ഊരള്ളൂർ ഒറ്റക്കണ്ടം ചൂണ്ടയിൽ അനീഫയാണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെ ഊരള്ളൂർ ഒറ്റക്കണ്ടം എ.ജി. പാലസിന് സമീപത്തു വെച്ച് ഡാൻസാഫ് സ്‌ക്വാഡും കൊയിലാണ്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

## Article Content

**കോഴിക്കോട്: **) എംഡിഎംഎയും വിൽപ്പനയ്‌ക്കായി സൂക്ഷിച്ച പണവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ഊരള്ളൂർ ഒറ്റക്കണ്ടം ചൂണ്ടയിൽ അനീഫയാണ് പിടിയിലായത്. ഇന്നലെ അർധരാത്രിയോടെ ഊരള്ളൂർ ഒറ്റക്കണ്ടം എ.ജി. പാലസിന് സമീപത്തു വെച്ച് ഡാൻസാഫ് സ്‌ക്വാഡും കൊയിലാണ്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

പ്രതിയുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും വിൽപ്പനയ്‌ക്കായി എത്തിച്ച 57.735 ഗ്രാം എംഡിഎംഎയും കവറിൽ പൊതിഞ്ഞ നിലയിൽ 1,00,620 രൂപയും പോലീസ് കണ്ടെടുത്തു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. കിരൺ, എസ്.ഐ. എം. രമേശ്, എസ്.ഐ. രജ്ഞിത്ത്, സി.പി.ഒ. ഗോകുൽ, എസ്‌.സി.പി.ഒ. വിനീഷ് എന്നിവരും ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐ. വി.വി. ഷാജി, എസ്‌.സി.പി.ഒ. ടി.കെ. ശോഭിത്ത്, സി.പി.ഒ. അതുൽ, അനൂപ് സെൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

**English Summary:**

A 40-year-old man from Oorallur, Kozhikode, was arrested with 57.735 grams of MDMA and ₹1,00,620 in cash. The arrest was made near A.G. Palace during a joint midnight raid by the DANSAF squad and Koyilandy police, based on a tip-off.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387979/kozhikode-mdma-cash-arrest-oorallur)