---
title: "തട്ടിയെടുത്തത് 23 ലക്ഷം രൂപ...! ബിഗ് ബോസ് താരത്തിന് പിന്നാലെ ഓൺലൈൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വലയിൽ; പിടിയിലായത് കോഴിക്കോട് സ്വദേശി"
english_title: "Key Accused in ₹23 Lakh Online Fraud Case Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387976/online-fraud-key-accused-arrested"
published_at: "2026-10-21T06:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad814eb1c907_online-fraud-key-accused-arrested.jpg"
keywords: ["OnlineFraud", "CyberCrime", "Kozhikode", "CrimeBranch", "Cryptocurrency"]
---

# തട്ടിയെടുത്തത് 23 ലക്ഷം രൂപ...! ബിഗ് ബോസ് താരത്തിന് പിന്നാലെ ഓൺലൈൻ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വലയിൽ; പിടിയിലായത് കോഴിക്കോട് സ്വദേശി

> **Lead Summary:** **കോഴിക്കോട്: ഓ**ൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്നയാൾ പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് അറസ്റ്റിലായത്. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ 12-ാം പ്രതിയാണ് അഷ്മിൽ.

## Article Content

**കോഴിക്കോട്: ഓ**ൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്നയാൾ പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് അറസ്റ്റിലായത്. കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ 12-ാം പ്രതിയാണ് അഷ്മിൽ.

നേരത്തെ ഈ കേസിൽ ബിഗ് ബോസ് മുൻ താരം ബ്ലെസ്‌ലി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. തട്ടിപ്പിലൂടെ കരസ്ഥമാക്കുന്ന പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്നതാണ് ഇവരുടെ പ്രധാന പ്രവർത്തനരീതിയെന്ന് പോലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഇനി പിടിയിലാകാനുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ടെലഗ്രാം വഴിയാണ് സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. ഓൺലൈൻ തൊഴിൽ വാഗ്ദാനം വിശ്വസിപ്പിച്ച് നരിക്കുനി സ്വദേശിയായ യുവാവിൽ നിന്നും ഇയാളുടെ സുഹൃത്തിൽ നിന്നുമായി പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപ കവരുകയായിരുന്നു. 2025 മേയ് 1 മുതൽ മേയ് 5 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്.

**English Summary:**

The Kozhikode Rural Crime Branch has arrested Ashmil, a native of Kizhakkoth in Koduvally, in connection with a ₹23 lakh online job fraud case. He was detained at Bengaluru airport and is believed to be a key accused in the scam, in which victims were lured through Telegram and money was converted into cryptocurrency and sent abroad.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387976/online-fraud-key-accused-arrested)