---
title: "അവധിക്ക് നാട്ടിലെത്തിയ സന്തോഷം നീണ്ടത് നിമിഷങ്ങൾ മാത്രം; വടകരയിൽ വന്ദേ ഭാരത് തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "College Student Killed After Being Hit by Vande Bharat in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387972/vadakara-vande-bharat-hit-student"
published_at: "2026-10-21T06:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad80ee7ecee8_vadakara-vande-bharat-hit-student.jpg"
keywords: ["VandeBharat", "Vadakara", "TrainAccident", "CollegeStudent", "KeralaNews"]
---

# അവധിക്ക് നാട്ടിലെത്തിയ സന്തോഷം നീണ്ടത് നിമിഷങ്ങൾ മാത്രം; വടകരയിൽ വന്ദേ ഭാരത് തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട് : വ**ടകര ഇരിങ്ങലിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്. അങ്കമാലിയിലെ കോളേജിൽ ഡിഗ്രി/പ്ലസ് കോഴ്സിന് പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലെത്തിയ പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും.

## Article Content

**കോഴിക്കോട് : വ**ടകര ഇരിങ്ങലിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്. അങ്കമാലിയിലെ കോളേജിൽ ഡിഗ്രി/പ്ലസ് കോഴ്സിന് പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലെത്തിയ പെൺകുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും.

അപകടത്തെ തുടർന്ന് പൊലീസും റെയിൽവേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

**English Summary:**

A college student, Nandhana from Iringal Peruvayal, died after being hit by a Vande Bharat train near the Iringal railway gate in Vadakara. She had returned home for the Puja holidays and was studying in Angamaly. Police and railway officials completed inquest procedures, and the body was shifted to the Vadakara Government District Hospital mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387972/vadakara-vande-bharat-hit-student)