---
title: "കോഴിക്കോട് മാങ്കാവിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു"
english_title: "Plus Two Student Dies After Collapsing During Football Match in Kozhikode Turf"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387971/kozhikode-mankave-turf-football-student-dies"
published_at: "2026-10-21T06:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad80d515636c_kozhikode-mankave-turf-football-student-dies.jpg"
keywords: ["KozhikodeNews", "FootballTragedy", "StudentDeath", "KeralaNews", "Mankave"]
---

# കോഴിക്കോട് മാങ്കാവിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **കോഴിക്കോട്: **മാങ്കാവിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കൽ വലിയതോടി പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മാങ്കാവിലെ ടർഫിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മുഹാദ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**കോഴിക്കോട്: **മാങ്കാവിൽ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. പയ്യാനക്കൽ വലിയതോടി പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മാങ്കാവിലെ ടർഫിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മുഹാദ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച മുഹാദ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

**English Summary:**

An 18-year-old Plus Two student collapsed and died while playing football at a turf in Mankave, Kozhikode. The deceased, Muhad of Payyanakkal, was rushed to a nearby hospital, but his life could not be saved. Police have registered a case in connection with the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387971/kozhikode-mankave-turf-football-student-dies)