---
title: "'ഹരിശ്രീ' കുറിക്കാൻ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്; അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ"
english_title: "Massive Crowds at Temples and Cultural Centres for Vidyarambham Rituals"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387970/vidyarambham-rituals-major-temples-kerala"
published_at: "2026-10-21T06:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad80a0724a0f_vidyarambham-rituals-major-temples-kerala.jpg"
keywords: ["Vidyarambham", "Vijayadashami", "KeralaTemples", "CulturalCentres", "EducationRitual"]
---

# 'ഹരിശ്രീ' കുറിക്കാൻ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്; അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച് ആയിരക്കണക്കിന് കുരുന്നുകൾ

> **Lead Summary:** **തിരുവനന്തപുരം: **അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന വിജയദശമി ദിനത്തിൽ അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പിച്ചവെച്ചു. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങൾ നടന്നിട്ടുള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടേ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

## Article Content

**തിരുവനന്തപുരം: **അക്ഷരപൂജയിലൂടെ അറിവിനെയും ആയുധപൂജയിലൂടെ ജോലിയെയും കലയേയും ഉപാസാക്കുന്ന വിജയദശമി ദിനത്തിൽ അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ പിച്ചവെച്ചു. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും വിവിധ സാംസ്ക്കാരികകേന്ദ്രങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകൾക്ക് വിപുലമായ ഒരുക്കങ്ങൾ നടന്നിട്ടുള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടേ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരൂർ തുഞ്ചൻപറമ്പിൽ രാവിലെ അഞ്ചര മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. 'ദക്ഷിണമൂകാംബിക' എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ പുലർച്ചെ നാല് മണി മുതൽ തന്നെ കുട്ടികളെ എഴുത്തിനിരുത്താൻ തുടങ്ങി. ഗുരുക്കൻമാർ സരസ്വതി മണ്ഡപത്തിൽ കുരുന്നുകളുടെ നാവിൽ ആദ്യക്ഷരം കുറിച്ചു.

തലസ്ഥാന നഗരിയിലും സമാനമായ രീതിയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്തെ പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിലും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കാൻ ആയിരങ്ങളാണ് എത്തിയത്. പൂജപ്പുരയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. അതിരാവിലെ കുട്ടികളെ എഴുത്തിനിരുത്തി. കൂടാതെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

**English Summary:**

Kerala marked Vijayadashami with large-scale Vidyarambham ceremonies at major temples and cultural centres across the state. Thousands of children were introduced to the world of letters at venues including Kollur Mookambika, Panachikkad, Thunchan Parambu and Poojappura.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387970/vidyarambham-rituals-major-temples-kerala)