---
title: "മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരായ ഹർജികളിൽ ഇന്ന് സുപ്രീം കോടതിയിൽ നിർണായക വാദം"
english_title: "Masappadi Case: Crucial Supreme Court Hearing Today on Pinarayi, Family Petitions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387969/masappadi-case-supreme-court-hearing"
published_at: "2026-10-21T06:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad808b4ea6df_masappadi-case-supreme-court-hearing.jpg"
keywords: ["SupremeCourt", "PinarayiVijayan", "KeralaHighCourt", "VigilanceProbe", "MasappadiCase"]
---

# മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനുമെതിരായ ഹർജികളിൽ ഇന്ന് സുപ്രീം കോടതിയിൽ നിർണായക വാദം

> **Lead Summary:** **തിരുവനന്തപുരം: **മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അടക്കമുള്ള ഹർജികളിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം തുടങ്ങും. ഹർജികൾ പരിഗണിക്കാനായി സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമാകുന്നത്.

## Article Content

**തിരുവനന്തപുരം: **മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അടക്കമുള്ള ഹർജികളിൽ ഇന്ന് സുപ്രീം കോടതിയിൽ വാദം തുടങ്ങും. ഹർജികൾ പരിഗണിക്കാനായി സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീം കോടതിയിൽ തുടക്കമാകുന്നത്.

വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയിലെത്തിയത്. ആരോപണ വിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേഗം പരിഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

തുടർന്നാണ് സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരത്തെ വീടിന് മുന്നിൽ സമൻസ് പതിച്ചടക്കം ശരവേഗത്തിലാണ് കേസിൽ ഇ.ഡി.യുടെ (ED) നീക്കങ്ങൾ പുരോഗമിക്കുന്നത്. അതിനാൽ ഇ.ഡി. കേസിന്റെ അടക്കം ആധാരമായ വിജിലൻസ് എഫ്.ഐ.ആർ. (FIR) റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. സംസ്ഥാന സർക്കാരിന്റെയും ഇ.ഡി.യുടെയും ഹർജിക്കാരനായ കെ.എം. ഷാജഹാന്റെയും അഭിഭാഷകരും ഇന്ന് കോടതിയിൽ ഹാജരായേക്കും.

**English Summary:**

The Supreme Court will today hear petitions filed by Pinarayi Vijayan, T. Veena and Muhammad Riyas challenging the Kerala High Court order for a vigilance probe in the Masappadi case. A special bench has been constituted as the petitioners seek to quash the vigilance FIR and prevent further legal action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387969/masappadi-case-supreme-court-hearing)