---
title: "'പറയാനുള്ളത് നേതൃത്വത്തോട് പറയണം, പൊതുവേദിയിലല്ല'; അടൂർ പ്രകാശിനെതിരെ എം.എം. ഹസൻ, സുധാകരനും വിമർശനം"
english_title: "Tell It to the Leadership, Not in Public: M.M. Hassan Criticizes Adoor Prakash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387957/m-m-hassan-criticizes-adoor-prakash-publicly"
published_at: "2026-10-20T21:25:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad78ffb09012_m-m-hassan-criticizes-adoor-prakash-publicly.jpg"
keywords: ["Congress", "UDF", "MMSHassan", "AdoorPrakash", "KeralaPolitics"]
---

# 'പറയാനുള്ളത് നേതൃത്വത്തോട് പറയണം, പൊതുവേദിയിലല്ല'; അടൂർ പ്രകാശിനെതിരെ എം.എം. ഹസൻ, സുധാകരനും വിമർശനം

> **Lead Summary:** തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എം.എം. ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു.

## Article Content

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിൽ വിമർശനവുമായി മുതിർന്ന നേതാവ് എം.എം. ഹസൻ. അടൂർ പ്രകാശിന് അഭിപ്രായം ഉണ്ടെങ്കിൽ അത് നേതൃത്വത്തെ അറിയിക്കണമായിരുന്നു.

അത് അദ്ദേഹം ചെയ്യുകയും ചെയ്തു. പിന്നെ അത് പൊതുവേദികളിൽ പറയേണ്ടതില്ലായിരുന്നുവെന്ന് എം.എം. ഹസൻ പറഞ്ഞു. അടൂർ പ്രകാശിന്റെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എം.എം. ഹസൻ പറഞ്ഞു.

മുഖ്യമന്ത്രിയെ ഒരാൾ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരാൾ ഉണ്ടെന്ന കെ. മുരളീധരന്റെ പരാമർശത്തോടായിരുന്നു എം.എം. ഹസന്റെ പ്രതികരണം.

കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും എം.എം. ഹസൻ പറഞ്ഞു. ആണുങ്ങളുടെ സർക്കാർ ആയിരുന്നെങ്കിൽ ഉടൻതന്നെ നടപടികൾ സ്വീകരിച്ചേനെ എന്ന കെ. സുധാകരന്റെ പരാമർശം പൊതുവേദികളിൽ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എം.എം. ഹസൻ പറഞ്ഞു. ഈ സർക്കാരിൽ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ യുവനേതാക്കളുടെ പ്രതികരണങ്ങൾ മുതിർന്ന നേതാക്കളുടെ പിന്തുണയോടെയെന്നാണ് വിവരം. ഇക്കഴിഞ്ഞ ദിവസം കെപിസിസി വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെ തുടർന്ന് പ്രതികരണത്തിന് വിലക്കേർപ്പെടുത്തേണ്ടി വന്നിരുന്നു.

ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ മുഖ്യമന്ത്രി ഏകപക്ഷീയമായി നടപ്പാക്കുന്നു എന്ന് ഒരു വിഭാഗം നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.

Senior Congress leader M.M. Hassan criticized UDF convener Adoor Prakash for making his views public instead of raising them within the leadership. Hassan also said remarks made by K. Sudhakaran and K. Muraleedharan should have been avoided in public, amid reports of internal rifts over criticism of the Chief Minister.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387957/m-m-hassan-criticizes-adoor-prakash-publicly)