---
title: "പഠനത്തിനായി വീട്ടിൽനിന്നിറങ്ങിയ ഷാഹുൽ ഹമീദ് എവിടെ? കോഴിക്കോട് ദറസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി, വീട്ടുകാർ വിവരം അറിയുന്നത് ഉസ്താദ് വിളിച്ചപ്പോൾ"
english_title: "Where Is Shaahul Hameed? Kozhikode Daras Student Reported Missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387955/kozhikode-daras-student-missing"
published_at: "2026-10-20T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad78996c86a7_kozhikode-daras-student-missing.jpg"
keywords: ["KozhikodeNews", "MissingPerson", "DarasStudent", "KeralaPolice", "SearchAlert"]
---

# പഠനത്തിനായി വീട്ടിൽനിന്നിറങ്ങിയ ഷാഹുൽ ഹമീദ് എവിടെ? കോഴിക്കോട് ദറസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി, വീട്ടുകാർ വിവരം അറിയുന്നത് ഉസ്താദ് വിളിച്ചപ്പോൾ

> **Lead Summary:** കോഴിക്കോട്: പതിനഞ്ച് വയസ്സുകാരനായ ദറസ് വിദ്യാര്‍ത്ഥിയെ കാണാതായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി ലഭിച്ചത്.

## Article Content

കോഴിക്കോട്: പതിനഞ്ച് വയസ്സുകാരനായ ദറസ് വിദ്യാര്‍ത്ഥിയെ കാണാതായി. കോഴിക്കോട് നരിക്കുനി സ്വദേശിയായ പതിനഞ്ചുകാരനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി ലഭിച്ചത്.

നരിക്കുനി നെല്ലിയേരിത്താഴം മലയില്‍ തൊടുകയില്‍ മൊയ്തീന്‍ മുസ്ലിയാരുടെ മകന്‍ ഷാഹുല്‍ ഹമീദി(15) നെയാണ് കാണാതായത്. കുന്ദമംഗലം ഇശാഅത്ത് സുന്നി ദറസ് വിദ്യാര്‍ത്ഥിയാണ്.

ഇന്നലെ രാവിലെ മൊയ്തി മുസ്ലിയാര്‍ ഷാഹുലിനെ ദറസിന് മുന്നില്‍ ഇറക്കിവിട്ടെങ്കിലും കുട്ടി ദറസില്‍ എത്തിയിരുന്നില്ല. വൈകുന്നേരം ഉസ്താദ് വിളിച്ചതോടെയാണ് ഈ വിവരം വീട്ടുകാര്‍ അറിയുന്നത്.

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ കുന്ദമംഗലം പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൊയ്തീന്‍ എം.ടി: 8086622571. കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ : 0495 2800256.

A 15-year-old Daras student from Narikkuni in Kozhikode has been reported missing since Monday morning. His family learned he had not reached the Daras only after the teacher called in the evening, and they have shared contact numbers for any information.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387955/kozhikode-daras-student-missing)