---
title: "കോഴിക്കോട് തുഷാരഗിരിയിൽ പുലി? വളർത്തുനായയെ കടിച്ചുകൊന്ന നിലയിൽ"
english_title: "Leopard Suspected in Kozhikode’s Thusharagiri After Pet Dog Killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387938/leopard-suspected-thusharagiri-kozhikode"
published_at: "2026-10-20T17:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7589ec5b57_leopard-suspected-thusharagiri-kozhikode.jpg"
keywords: ["LeopardSighting", "KozhikodeNews", "KeralaWildlife", "ForestDepartment", "RRTTeam"]
---

# കോഴിക്കോട് തുഷാരഗിരിയിൽ പുലി? വളർത്തുനായയെ കടിച്ചുകൊന്ന നിലയിൽ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം. കിന്നരിത്തോട് ബെന്നി എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് നാട്ടുകാരിൽ ആശങ്ക പടർന്നത്. വിവരമറിഞ്ഞ് വനംവകുപ്പും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് തുഷാരഗിരിയില്‍ പുലിയുടെ സാന്നിധ്യമെന്ന് സംശയം. കിന്നരിത്തോട് ബെന്നി എന്നയാളുടെ വീട്ടിലെ വളര്‍ത്തുനായയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് നാട്ടുകാരിൽ ആശങ്ക പടർന്നത്. വിവരമറിഞ്ഞ് വനംവകുപ്പും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

പ്രദേശത്ത് തുടർച്ചയായി മഴയുള്ളതിനാല്‍ കാല്‍പ്പാടുകള്‍ കൃത്യമായി കണ്ടെത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എങ്കിലും പുലിയുടെ സാന്നിധ്യം എത്രയും പെട്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, മൃഗത്തെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതിനുള്ള വകുപ്പുതല അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വനത്തോട് ചേര്‍ന്നുകിടക്കുന്ന മലയോര പ്രദേശമാണ് തുഷാരഗിരി. ഇതിനുമുന്‍പും ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യവും സാന്നിധ്യവുമുണ്ടായിരുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

**English Summary:**

A leopard is suspected in Thusharagiri, Kozhikode, after a pet dog at Benny’s house in Kinnarithode was found dead with bite marks. The forest department and RRT have inspected the area, while cameras and a trap cage are being planned amid concern from residents.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387938/leopard-suspected-thusharagiri-kozhikode)