---
title: "മരതക പച്ച കോ-ഓർഡ് സെറ്റിൽ അതിസുന്ദരിയായി പാർവതി തിരുവോത്ത്; 'മെർമെയ്ഡ് ലുക്ക്' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു"
english_title: "Parvathy Thiruvothu Stuns in Emerald Co-ord Set; Mermaid Look Goes Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387937/parvathy-thiruvothu-emerald-coord-set"
published_at: "2026-10-20T17:20:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7559fec376_parvathy-thiruvothu-emerald-coord-set.jpg"
keywords: ["ParvathyThiruvothu", "FashionShoot", "EmeraldGreen", "BodyconStyle", "MermaidLook"]
---

# മരതക പച്ച കോ-ഓർഡ് സെറ്റിൽ അതിസുന്ദരിയായി പാർവതി തിരുവോത്ത്; 'മെർമെയ്ഡ് ലുക്ക്' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

> **Lead Summary:** ** ഫാ**ഷന്‍ മേഖലയില്‍ തന്‍റെ ഇഷ്ടങ്ങള്‍ കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യുകയാണ് നടി പാര്‍വതി തിരുവോത്ത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച പുതിയ കോസ്റ്റ്യൂമുകളുടെ ചിത്രങ്ങള്‍ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇത്തവണയും അതീവ ഗ്ലാമറസായ ഒരു ബോഡികോണ്‍ കോ-ഓർഡ് സെറ്റിലാണ് താരം എത്തിയിരിക്കുന്നത്. ബോൾഡായ ഒരു കോൺടെംപ്രറി ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

## Article Content

** ഫാ**ഷന്‍ മേഖലയില്‍ തന്‍റെ ഇഷ്ടങ്ങള്‍ കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യുകയാണ് നടി പാര്‍വതി തിരുവോത്ത്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച പുതിയ കോസ്റ്റ്യൂമുകളുടെ ചിത്രങ്ങള്‍ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇത്തവണയും അതീവ ഗ്ലാമറസായ ഒരു ബോഡികോണ്‍ കോ-ഓർഡ് സെറ്റിലാണ് താരം എത്തിയിരിക്കുന്നത്. ബോൾഡായ ഒരു കോൺടെംപ്രറി ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'അക്വയർ' ഫാഷൻ ബ്രാൻഡിന്റെ എമറാൾഡ് ഗ്രീൻ (മരതക പച്ച) ബോഡികോൺ കോ-ഓർഡ് സെറ്റാണ് പാർവതി ധരിച്ചിരിക്കുന്നത്. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ഈ ലോങ് സ്‌കർട്ടും ടോപ്പും താരത്തിന് ഒരു മെർമെയ്ഡ് ലുക്ക് നൽകുന്നുണ്ട്. സാധാരണ തുണിത്തരങ്ങളിൽ നിന്ന് വ്യത്യസ്തമായി, മടക്കുകളുള്ളതും തിളക്കമുള്ളതുമായ ഫാബ്രിക്കാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

സ്ട്രാപ്‌ലെസ്സ് ഓഫ്-ഷോൾഡർ സ്റ്റൈലില്‍ ഡിസൈന്‍ ചെയ്ത ടോപ്പിന്‍റെ മധ്യഭാഗത്തായി നൽകിയിരിക്കുന്ന മനോഹരമായ ഫ്രില്ലുകൾ വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകുന്നു. ഈ ലുക്കിലെ ഏറ്റവും ആകർഷകമായ ഘടകം കൈകളിൽ ധരിച്ചിരിക്കുന്ന കറുത്ത നിറത്തിലുള്ള ലോങ് ഓപ്പറ ഗ്ലൗസുകളാണ്. ഇത് വസ്ത്രധാരണത്തിന് ഒരു ക്ലാസിക് വിന്റേജ് ലുക്കും അതേസമയം ഒരു ബോൾഡ് സ്റ്റേറ്റ്‌മെന്റും നൽകുന്നു.

ലളിതമായ ആഭരണങ്ങളാണ് വസ്ത്രത്തിന് അനുയോജ്യമായി പാര്‍വതി ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കഴുത്തിൽ മാലകൾ ഒന്നും തന്നെ ധരിച്ചിട്ടില്ല. എന്നാൽ കാതുകളിൽ മനോഹരമായ സ്റ്റഡ് മോഡൽ കമ്മലുകൾ ധരിച്ചിട്ടുണ്ട്. ഇത് ലുക്കിന് ഒരു ലക്ഷ്വറി ഫീൽ നൽകുന്നു. സ്റ്റൈലിങ്ങിന് അനുയോജ്യമായ രീതിയിൽ അഴിച്ചിട്ട ചുരുണ്ട മുടിയും ബ്ലാക്ക് ആന്റ് വൈറ്റ് സ്ട്രൈപ്പ്ഡ് ഹീലുകളുള്ള ചെരുപ്പുകളുമാണ് താരം മാച്ച് ചെയ്തിരിക്കുന്നത്.

**English Summary:**

Malayalam actress Parvathy Thiruvothu has drawn attention with a bold new fashion shoot in an emerald green bodycon co-ord set from the brand Acquire. Styled with opera gloves and a strapless off-shoulder top, the mermaid-like look is going viral on social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387937/parvathy-thiruvothu-emerald-coord-set)