---
title: "പുറം മൊരിഞ്ഞ് ഉള്ളിൽ പഞ്ഞിപോലെ; നാടൻ ക്രിസ്പി ഉഴുന്നുവടയുടെ റെസിപ്പി ഇതാ..."
english_title: "Crispy Uzhunnu Vada Recipe: Crunchy Outside, Soft Inside, Made Easy at Home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387936/crispy-uzhunnu-vada-recipe-home"
published_at: "2026-10-20T17:14:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7543bbd3cf_crispy-uzhunnu-vada-recipe-home.jpg"
keywords: ["UzhunnuVada", "KeralaRecipe", "SouthIndianSnack", "HomemadeFood", "TeaTimeSnack"]
---

# പുറം മൊരിഞ്ഞ് ഉള്ളിൽ പഞ്ഞിപോലെ; നാടൻ ക്രിസ്പി ഉഴുന്നുവടയുടെ റെസിപ്പി ഇതാ...

> **Lead Summary:** ** **ചായക്കടകളിൽ പോയാൽ ചൂടോടെ രണ്ട് ഉണ്ണിയപ്പവും ക്രിസ്പീ ഉഴുന്നുവടയും കഴിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. പുറംഭാഗം മൊരിഞ്ഞും ഉള്ളിൽ പഞ്ഞിപോലെ മൃദുവായും ഇരിക്കുന്ന ആ നാടൻ ഉഴുന്നുവട ഇനി വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

## Article Content

** **ചായക്കടകളിൽ പോയാൽ ചൂടോടെ രണ്ട് ഉണ്ണിയപ്പവും ക്രിസ്പീ ഉഴുന്നുവടയും കഴിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. പുറംഭാഗം മൊരിഞ്ഞും ഉള്ളിൽ പഞ്ഞിപോലെ മൃദുവായും ഇരിക്കുന്ന ആ നാടൻ ഉഴുന്നുവട ഇനി വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

ഉഴുന്ന് പരിപ്പ്: 1 കപ്പ്

സവാള: 1 എണ്ണം (പൊടിയായി അരിഞ്ഞത്)

പച്ചമുളക്: 3 എണ്ണം (പൊടിയായി അരിഞ്ഞത്)

ഇഞ്ചി: ഒരു ചെറിയ കഷ്ണം (പൊടിയായി അരിഞ്ഞത്)

കറിവേപ്പില: ഒരു തണ്ട് (അരിഞ്ഞത്)

കുരുമുളക് (ചതച്ചത്): 1 ടീസ്പൂൺ

ജീരകം: 1 ടീസ്പൂൺ

ഉപ്പ്: ആവശ്യത്തിന്

വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ: വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

 ഉഴുുന്നുപരിപ്പ് കഴുകി വൃത്തിയാക്കി കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കുക. കുതിർത്ത പരിപ്പിലെ വെള്ളം പൂർണ്ണമായും വാർത്തു കളയുക. മിക്സിയുടെ ജാറിലോ ഗ്രൈൻഡറിലോ ഇത് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ (ആവശ്യമെങ്കിൽ കൈയിൽ അൽപ്പം വെള്ളം തൊട്ട് തളിച്ച് കൊടുക്കാം) നന്നായി അരച്ചെടുക്കുക. മാവ് നല്ല പഞ്ഞിപോലെയും വായുനിറഞ്ഞതുമായിരിക്കണം.

അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ചതച്ച കുരുമുളക്, ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. കൈകൊണ്ട് മാവ് നന്നായി അടിച്ചു കുഴച്ച് യോജിപ്പിക്കുക (ഇത് വടയ്ക്ക് നല്ല സോഫ്റ്റ്നെസ്സ് നൽകും).

 കൈയിൽ അൽപ്പം വെള്ളം നനച്ച ശേഷം, അതിലേക്ക് അൽപ്പം മാവെടുത്ത് ഉരുട്ടി കൈവെള്ളയിൽ വെച്ച് പരത്തുക. ശേഷം നടുക്ക് ചൂണ്ടുവിരൽ കൊണ്ട് ഒരു ചെറിയ തുള ഉണ്ടാക്കുക. പാനിൽ എണ്ണ ചൂടാക്കുക. മാവ് ഓരോന്നായി എണ്ണയിലേക്ക് പതുക്കെ ഇടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തു കോരുക.

This article shares a simple recipe for making traditional crispy uzhunnu vada at home. It explains the ingredients, preparation method, and frying tips to achieve a crunchy outside and soft, fluffy inside.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387936/crispy-uzhunnu-vada-recipe-home)