---
title: "എന്റെ വാക്കിന് എതിരുനിൽക്കുമോ? ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു; ഉറങ്ങിക്കിടന്ന മകൾക്ക് നേരെ വെടിയുതിർത്ത് പിതാവ്"
english_title: "Father Shoots Sleeping Daughter Dead Over Love Marriage Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387932/father-shoots-daughter-love-marriage-dispute-NEW-"
published_at: "2026-10-20T17:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7518a1f2c5_father-shoots-daughter-love-marriage-dispute-NEW.jpg"
keywords: ["LoveMarriage", "UttarPradesh", "Mainpuri", "DomesticViolence", "CrimeNews"]
---

# എന്റെ വാക്കിന് എതിരുനിൽക്കുമോ? ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചു; ഉറങ്ങിക്കിടന്ന മകൾക്ക് നേരെ വെടിയുതിർത്ത് പിതാവ്

> **Lead Summary:** **ലഖ്‌നൗ: **ഉത്തർപ്രദേശിലെ മെയിൻപുരിയിൽ സ്വന്തം മകളുടെ ജീവനെടുക്കാൻ ശ്രമിച്ച് പിതാവിന്റെ ക്രൂരത. കുടുംബം നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച് താൻ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട 19-കാരിയായ മകൾക്ക് നേരെ പിതാവ് വെടിയുതിർത്തു. സംഭവത്തിൽ പിതാവ് ആസിൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ലഖ്‌നൗ: **ഉത്തർപ്രദേശിലെ മെയിൻപുരിയിൽ സ്വന്തം മകളുടെ ജീവനെടുക്കാൻ ശ്രമിച്ച് പിതാവിന്റെ ക്രൂരത. കുടുംബം നിശ്ചയിച്ച വിവാഹത്തിന് വിസമ്മതിച്ച് താൻ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട 19-കാരിയായ മകൾക്ക് നേരെ പിതാവ് വെടിയുതിർത്തു. സംഭവത്തിൽ പിതാവ് ആസിൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

മെയിൻപുരി ജില്ലയിലെ ഭോംഗാവ് പട്ടണത്തിൽ തിങ്കളാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച ക്രൂരകൃത്യം അരങ്ങേറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ ഷാസിയയുടെ തലയ്ക്ക് നേരെയാണ് പിതാവ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സൈഫായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഷാസിയ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോലീസ് പറയുന്നതനുസരിച്ച്, ഷാസിയ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാളെത്തന്നെ വിവാഹം കഴിക്കണമെന്ന നിലപാടിലായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ തൊഴിലാളിയായ പിതാവ് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഈ വിവാഹത്തിന് ഷാസിയ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുകയും താൻ ഇഷ്ടപ്പെടുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഉറപ്പിച്ചുപറയുകയും ചെയ്തതോടെയാണ് പ്രകോപിതനായ പിതാവ് കൊലപാതക ശ്രമത്തിന് മുതിർന്നത്.

വെടിയൊച്ച കേട്ട് ഭയന്നോടിയെത്തിയ മാതാവ് ഖൈറുന്നിഷയാണ് രക്തത്തിൽ കുളിച്ചു കിടന്ന മകളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഭർത്താവിനെതിരെ കൊലപാതകശ്രമത്തിന് മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

In Mainpuri, Uttar Pradesh, a father allegedly shot his 19-year-old daughter while she was asleep after she insisted on marrying a man of her choice. The accused, Asin Khan, has been arrested, and the victim remains in critical condition at a hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387932/father-shoots-daughter-love-marriage-dispute-NEW-)