---
title: "കൊല്ലം പോയപോക്കേ ...! അവധി ദിനങ്ങൾ അറിയണ്ടേ? കേരളത്തിൽ 2027ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു"
english_title: "Kerala Announces 2027 Public Holidays: 21 Days on the List"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387931/kerala-2027-public-holidays-announced"
published_at: "2026-10-20T16:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad74e77619a9_kerala-2027-public-holidays-announced.jpg"
keywords: ["KeralaHolidays", "PublicHolidays", "GazetteNotification", "Onam", "Christmas"]
---

# കൊല്ലം പോയപോക്കേ ...! അവധി ദിനങ്ങൾ അറിയണ്ടേ? കേരളത്തിൽ 2027ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: 20**27ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

## Article Content

**തിരുവനന്തപുരം: 20**27ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്. റിപ്പബ്ലിക് ദിനം, വിഷു, ഈസ്റ്റര്‍, ബക്രീദ്, ഓണം, ക്രിസ്മസ് തുടങ്ങി 21 ദിവസങ്ങളാണ് പട്ടികയില്‍ പൊതു അവധികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാം ശനിയാഴ്ചകളും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.

ജനുവരി രണ്ടിന് മന്നം ജയന്തിയോടെയാണ് 2027ലെ പൊതു അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ചില്‍ മഹാശിവരാത്രി, റംസാന്‍, പെസഹ വ്യാഴം, ദുഃഖവെള്ളി തുടങ്ങിയ അവധി ദിനങ്ങളുണ്ട്. ഏപ്രിലിൽ അംബേദ്കര്‍ ജയന്തിയും വിഷുവും മെയില്‍ മെയ് ദിനവും ബക്രീദും അവധികളാണ്. ഓണം സെപ്റ്റംബറിലാണ്. മൂന്നാം ഓണം സെപ്റ്റംബര്‍ 13നും നാലാം ഓണം സെപ്റ്റംബര്‍ 14നും ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബര്‍ 15നുമാണ്. സെപ്റ്റംബര്‍ 22ന് ശ്രീനാരായണ ഗുരു സമാധി ദിനവും അവധിയായിരിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയും ഒക്ടോബര്‍ 28ന് ദീപാവലിയും ഡിസംബര്‍ 25ന് ക്രിസ്മസും പൊതു അവധി ദിനങ്ങളാണ്. റംസാന്‍, ബക്രീദ്, മുഹറം എന്നീ അവധി ദിനങ്ങള്‍ ചന്ദ്രദര്‍ശനത്തിന് അനുസരിച്ച് മാറാന്‍ സാധ്യതയുണ്ടെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊതു അവധി ദിവസങ്ങളുമായി ഒത്തുവന്നതിനാല്‍ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ദിനങ്ങള്‍: ഈസ്റ്റര്‍ (മാര്‍ച്ച് 28 ഞായര്‍), മിലാദ്-ഇ-ഷെരീഫ് (ഓഗസ്റ്റ് 14 രണ്ടാം ശനി), സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15 ഞായര്‍), ഒന്നാം ഓണം (സെപ്റ്റംബര്‍ 11 രണ്ടാം ശനി), തിരുവോണം (സെപ്റ്റംബര്‍ 12 ഞായര്‍), മഹാനവമി (ഒക്ടോബര്‍ 9 രണ്ടാം ശനി), വിജയദശമി (ഒക്ടോബര്‍ 10 ഞായര്‍).

ചില വിഭാഗങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന മൂന്ന് നിയന്ത്രിത അവധി ദിനങ്ങളും വിജ്ഞാപനത്തിലുണ്ട്.

English Summary:

The Kerala government has released the 2027 public holiday list through a gazette notification issued on October 18. The calendar includes 21 general holidays, with dates for festivals such as Vishu, Onam, Bakrid, and Christmas, along with restricted holidays for specific communities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387931/kerala-2027-public-holidays-announced)