---
title: "കളിചിരികൾ മാഞ്ഞത് ഒരു നിമിഷംകൊണ്ട്, മൈസൂരുവിലെ ആഘോഷങ്ങങ്ങൾക്ക് ശേഷം ഈഥന്റെ മടക്കം ചേതനയറ്റ ശരീരമായി; വടകരയിലെ ഒമ്പതുകാരന്റെ സംസ്കാരം ഇന്ന്"
english_title: "Nine-Year-Old Ethan Mithun Lal Dies in Gundlupet Crash After Mysuru Trip"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387930/mysuru-trip-gundlupet-car-crash"
published_at: "2026-10-20T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad74db2e0c5d_mysuru-trip-gundlupet-car-crash.jpg"
keywords: ["KarnatakaCrash", "KeralaNews", "VadakaraBoy", "RoadAccident", "ChildDeath"]
---

# കളിചിരികൾ മാഞ്ഞത് ഒരു നിമിഷംകൊണ്ട്, മൈസൂരുവിലെ ആഘോഷങ്ങങ്ങൾക്ക് ശേഷം ഈഥന്റെ മടക്കം ചേതനയറ്റ ശരീരമായി; വടകരയിലെ ഒമ്പതുകാരന്റെ സംസ്കാരം ഇന്ന്

> **Lead Summary:** **കോഴിക്കോട്: **അവധി ആഘോഷങ്ങളുടെ സന്തോഷം പങ്കിട്ട് പുഞ്ചിരിയോടെ മടങ്ങിയ ആ കുടുംബത്തിന്റെ യാത്ര അവസാനിച്ചത് കണ്ണീർക്കടലിൽ. മൈസൂരു യാത്ര കഴിഞ്ഞ് മടങ്ങവെ കർണാടക ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ കാർ അപകടത്തിൽ ഒമ്പത് വയസ്സുകാരന്റെ മരണം ബന്ധുക്കൾക്കും നാടിനും താങ്ങാനാകാത്ത ആഘാതമായി.

## Article Content

**കോഴിക്കോട്: **അവധി ആഘോഷങ്ങളുടെ സന്തോഷം പങ്കിട്ട് പുഞ്ചിരിയോടെ മടങ്ങിയ ആ കുടുംബത്തിന്റെ യാത്ര അവസാനിച്ചത് കണ്ണീർക്കടലിൽ. മൈസൂരു യാത്ര കഴിഞ്ഞ് മടങ്ങവെ കർണാടക ഗുണ്ടൽപേട്ടിലുണ്ടായ ദാരുണമായ കാർ അപകടത്തിൽ ഒമ്പത് വയസ്സുകാരന്റെ മരണം ബന്ധുക്കൾക്കും നാടിനും താങ്ങാനാകാത്ത ആഘാതമായി.

കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം കാർ അപകടത്തിൽപ്പെട്ട് മരിച്ച ഒമ്പതുവയസുകാരൻ ഈഥൻ മിഥുന്റെ മൃതദേഹം ആറ് മണിയോടെ വടകരയിലെ വീട്ടിൽ എത്തിക്കും. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മൈസൂരുവിലെ അവധി ആഘോഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന വടകര ചോറോട് സ്വദേശികളായ കുടുംബം.

ഗുണ്ടൽപേട്ടയ്ക്ക് സമീപത്തെ ദേശീയപാതയിലൂടെ കുടുംബം സഞ്ചരിച്ച കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൻമരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.

ചോറോട് സ്വദേശി വൈക്കിലശ്ശേരി മീത്തലെ ചാലിൽ വീട്ടിൽ മിഥുൻലാലിന്റെ മകൻ ഈഥൻ മിഥുൻ ലാൽ (9) ആണ് മരിച്ചത്. അപകടത്തിൽ പിതാവ് മിഥുൻലാൽ (37), മാതാവ് നവ്യ (34), മിഥുൻലാലിന്റെ സഹോദരൻ നിഥിൻ ലാൽ (34), ഭാര്യ സോനു (32), ഇഷ കല്യാണി (5), എസ്ത പാർവതി (4), നയന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ നവ്യയെ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലും മറ്റുള്ളവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച ഈഥൻ മിഥുൻ ലാൽ വടകര ഗോകുലം പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സിപിഎം നേതാവ് എം.സി. ബാലകൃഷ്ണന്റെ ചെറുമകനാണ് ഈഥൻ.

ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്ന് വൈകുന്നേരം ആറുമണിയോടെ വടകരയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം, അന്തിമോപചാരങ്ങൾക്ക് ശേഷം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387930/mysuru-trip-gundlupet-car-crash)