---
title: "അതിദാരുണം..! വാഴക്കുളത്ത് കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; അപകടം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ"
english_title: "Young biker dies after car hits bike in Vazhakulam while overtaking another vehicle"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387924/vazhakulam-car-bike-crash-young-man-dies"
published_at: "2026-10-20T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad747a59bd2f_vazhakulam-car-bike-crash-young-man-dies.jpg"
keywords: ["RoadAccident", "KeralaNews", "BikeCrash", "TrafficPolice", "Muvattupuzha"]
---

# അതിദാരുണം..! വാഴക്കുളത്ത് കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; അപകടം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ

> **Lead Summary:** വാഴക്കുളം: മൂവാറ്റുപുഴ - പുനലൂർ സംസ്ഥാനപാതയിലെ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തിൽ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുൽ കൃഷ്ണൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപത്തായിരുന്നു ദുരന്തം നടന്നത്.

## Article Content

വാഴക്കുളം: മൂവാറ്റുപുഴ - പുനലൂർ സംസ്ഥാനപാതയിലെ വേങ്ങച്ചുവട്ടിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂർ അമയപ്ര നടുവിലെ മഠത്തിൽ പുരുഷോത്തമ കൈമളിന്റെ മകൻ ഗോകുൽ കൃഷ്ണൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറോടെ വേങ്ങച്ചുവട്ടിലെ സ്കൂളിന് സമീപത്തായിരുന്നു ദുരന്തം നടന്നത്.

വാഴക്കുളത്തെ 'ന്യൂ കെയർ' എന്ന സ്ഥാപനത്തിൽ ജീവനക്കാരനായ ഗോകുൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ ഭാഗത്തുനിന്നെത്തിയ കാർ മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ഗോകുലിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഗോകുലിന് ഗുരുതരമായി പരിക്കേറ്റു.

ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴക്കുളം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് 18 വയസ്സുള്ളയാളാണെന്നാണ് പൊലീസ് പ്രാഥമികമായി നൽകിയ വിവരം. അവിവാഹിതനാണ് ഗോകുൽ. മാതാവ്: ഷീല. സഹോദരൻ: വിഷ്ണു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും.

A 32-year-old bike rider, Gokul Krishnan, died after a car hit his bike at Vengachuvadu near Vazhakulam on the Muvattupuzha-Punalur state highway. Police said the car was overtaking another vehicle when the collision occurred, and further checks are under way on the driver’s age and licence status.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387924/vazhakulam-car-bike-crash-young-man-dies)