---
title: "'കരഞ്ഞതിന് സുഹൃത്ത് കൊന്നു'; മൂന്ന് വർഷം മുൻപത്തെ കുഞ്ഞിന്റെ ദുരൂഹമരണത്തിൽ ചുരുളഴിയുന്നു, അമ്മ കസ്റ്റഡിയിൽ"
english_title: "Friend Killed Child for Crying: Breakthrough in 3-Year-Old Death Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387919/friend-killed-child-crying-case-breakthrough"
published_at: "2026-10-20T15:45:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad73fffb21e4_friend-killed-child-crying-case-breakthrough.jpg"
keywords: ["KeralaCrime", "ChildMurder", "Pathanamthitta", "PoliceInvestigation", "MissingCase"]
---

# 'കരഞ്ഞതിന് സുഹൃത്ത് കൊന്നു'; മൂന്ന് വർഷം മുൻപത്തെ കുഞ്ഞിന്റെ ദുരൂഹമരണത്തിൽ ചുരുളഴിയുന്നു, അമ്മ കസ്റ്റഡിയിൽ

> **Lead Summary:** **പത്തനംതിട്ട: മൂ**ന്ന് വർഷം മുമ്പ് പത്തനംതിട്ടയിലെ പുളിക്കീഴിൽ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ മൊഴി നൽകി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കണ്ടെത്തുന്നത്.

## Article Content

**പത്തനംതിട്ട: മൂ**ന്ന് വർഷം മുമ്പ് പത്തനംതിട്ടയിലെ പുളിക്കീഴിൽ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ മൊഴി നൽകി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയെ പൊലീസ് കണ്ടെത്തുന്നത്.

കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടയിലാണ് കുട്ടി മരിച്ച വിവരം കുട്ടിയുടെ അമ്മയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. വിവരമറിഞ്ഞ ഒരു ആക്ടിവിസ്റ്റ് ഇടപെടുകയും തുടർന്ന് മീനാക്ഷിപുരം പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയുമാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ചെങ്ങന്നൂരിൽ വെച്ച് അമ്മയും സുഹൃത്തും തമ്മിലുള്ള ബന്ധത്തിനിടയിൽ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ആൺ സുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി. തുടർന്ന് ആൺ സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെത്തിച്ച് ചതുപ്പിൽ കുഴിച്ചിട്ടു. പ്രതികളായ ആൺ സുഹൃത്തിനെയും സഹോദരനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

A mother has told police that her three-year-old child was killed by her male friend after the child cried during their relationship in Chengannur. The case, which surfaced three years after the body was found in Pulikeezhu, has led to the mother being taken into custody as the search for the accused continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387919/friend-killed-child-crying-case-breakthrough)