---
title: "കാവലാവേണ്ടവർ പെൺവാണിഭത്തിന്റെ ബിനാമി; പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; ഡ്രീംസ് സ്പാ ബിനാമിയായ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ"
english_title: "Health Inspector Arrested as Benami Owner of Dreams Spa in Kovalam Abuse Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387917/dreams-spa-benami-health-inspector-arrested"
published_at: "2026-10-20T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad73e6c297ba_dreams-spa-benami-health-inspector-arrested.jpg"
keywords: ["HumanTrafficking", "POCSO", "KovalamCase", "KeralaCrime", "HealthInspector"]
---

# കാവലാവേണ്ടവർ പെൺവാണിഭത്തിന്റെ ബിനാമി; പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; ഡ്രീംസ് സ്പാ ബിനാമിയായ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: **കോവളത്ത് പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ഡ്രീംസ് സ്പായുടെ ബിനാമിയും തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടറുമായ അനിരൂപ് അറസ്റ്റിൽ. ഉള്ളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ് ഇയാൾ. സുഹൃത്തിന്റെ പേരിലാണ് സ്പാ നടത്തിയിരുന്നതെങ്കിലും, സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന പണമെല്ലാം അനിരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

## Article Content

**തിരുവനന്തപുരം: **കോവളത്ത് പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ഡ്രീംസ് സ്പായുടെ ബിനാമിയും തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടറുമായ അനിരൂപ് അറസ്റ്റിൽ. ഉള്ളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ് ഇയാൾ. സുഹൃത്തിന്റെ പേരിലാണ് സ്പാ നടത്തിയിരുന്നതെങ്കിലും, സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന പണമെല്ലാം അനിരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

പീഡനത്തിനിരയായ പെൺകുട്ടി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നതും ഡ്രീംസ് സ്പായിലായിരുന്നു. മറ്റൊരു ആയുർവേദ ഡോക്ടറിൽ നിന്ന് ലീസിനെടുത്താണ് അനിരൂപ് ഈ സ്ഥാപനം നടത്തിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ ഇയാൾ സ്പാ നടത്തിപ്പുമായി ബന്ധപ്പെട്ടതിൽ മേയർ വി.വി. രാജേഷ് എന്തു നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അതിനിടെ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പെൺകുട്ടിയെ കോവളത്ത് എത്തിച്ചത് അന്തർസംസ്ഥാന റാക്കറ്റുമായി ബന്ധമുള്ള ഇളയമ്മയും ഭർത്താവുമാണ്. കേസിൽ റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്. കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ സ്പാകളിൽ കാഴ്ചവെച്ചിരുന്നത്. നടന്നത് വ്യക്തമായ മനുഷ്യക്കടത്താണെന്ന് പൊലീസ് വ്യക്തമാക്കി.

ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതിനെ തുടർന്ന് കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ അടക്കം തീവെച്ച് പൊള്ളിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ നിരവധി പൊള്ളലേറ്റ പാടുകളുണ്ട്. ചെന്നൈയിലെ ഗുടുവാഞ്ചേരിയിൽ എത്തിച്ചിട്ടില്ലെന്നാണ് പ്രതികൾ മൊഴി നൽകിയെങ്കിലും, അന്നേദിവസം ഇവർ അവിടെയുണ്ടായിരുന്നതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ, ബലാത്സംഗം തുടങ്ങിയ ശക്തമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

**English Summary:**

Anirup, a Junior Health Inspector at the Thiruvananthapuram Corporation, has been arrested as the benami owner of the 'Dreams Spa' in Kovalam where a 16-year-old girl was subjected to brutal sexual exploitation. Police found that funds from the spa were channeled directly into his bank account. Remand reports reveal that the victim was trafficked by her maternal aunt and husband on a commission basis, facing horrific torture including burns for resisting the abuse. Police have slapped POCSO, human trafficking, and rape charges against the accused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387917/dreams-spa-benami-health-inspector-arrested)