---
title: "വാഹനാപകടങ്ങളിലെ രക്ഷകൻ: എയർബാഗുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?"
english_title: "How Airbags Work: The Safety Shield in Vehicle Crashes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387916/how-airbags-work-vehicle-crashes"
published_at: "2026-10-20T15:24:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad73ab34ec9b_how-airbags-work-vehicle-crashes.jpg"
keywords: ["Airbags", "VehicleSafety", "CrashProtection", "CarSafety", "AirbagSystem"]
---

# വാഹനാപകടങ്ങളിലെ രക്ഷകൻ: എയർബാഗുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

> **Lead Summary:** ** **സെക്കൻഡിന്റെ ആയിരത്തിലൊരംശം മാത്രം മതി, ജീവിതവും മരണവും തമ്മിലുള്ള അകലം നിർണ്ണയിക്കാൻ. വണ്ടി ഓടിക്കുമ്പോൾ പെട്ടെന്നൊരു നിമിഷം എല്ലാം കീഴ്മേൽ മറിയുന്നു. ഇടിമുഴക്കം പോലെ വണ്ടി കൂട്ടിയിടിക്കുന്നു. ആ നിമിഷത്തിൽ, നിങ്ങൾ പോലും അറിയാതെ നിങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കാൻ വണ്ടിക്കുള്ളിൽ ഒരു 'അദൃശ്യകൈ' പ്രവർത്തിക്കുന്നുണ്ട്-അതാണ് എയർബാഗ്!

## Article Content

** **സെക്കൻഡിന്റെ ആയിരത്തിലൊരംശം മാത്രം മതി, ജീവിതവും മരണവും തമ്മിലുള്ള അകലം നിർണ്ണയിക്കാൻ. വണ്ടി ഓടിക്കുമ്പോൾ പെട്ടെന്നൊരു നിമിഷം എല്ലാം കീഴ്മേൽ മറിയുന്നു. ഇടിമുഴക്കം പോലെ വണ്ടി കൂട്ടിയിടിക്കുന്നു. ആ നിമിഷത്തിൽ, നിങ്ങൾ പോലും അറിയാതെ നിങ്ങളെ പൊതിഞ്ഞ് സംരക്ഷിക്കാൻ വണ്ടിക്കുള്ളിൽ ഒരു 'അദൃശ്യകൈ' പ്രവർത്തിക്കുന്നുണ്ട്-അതാണ് എയർബാഗ്!

പക്ഷേ, നിമിഷത്തിനകം ഇത്രയും കൃത്യതയോടെ ഈ സുരക്ഷാ സംവിധാനം എങ്ങനെയാണ് ഉണരുന്നത്? ഇതിനു പിന്നിലെ സാങ്കേതികവിദ്യ അമ്പരപ്പിക്കുന്നതാണ്. എയർബാഗുകൾ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുന്നവയല്ല. അവയെ കൃത്യസമയത്ത് ഉണർത്തുന്നത് വാഹനത്തിന്റെ മുൻഭാഗത്തും വശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന ചെറിയ സെൻസറുകളാണ്. വാഹനം പെട്ടെന്നുണ്ടാവുന്ന വലിയൊരു ആഘാതത്തിനോ ഇടിക്കോ, വിധേയമാകുമ്പോൾ ഈ സെൻസറുകൾ മില്ലിസെക്കൻഡുകൾക്കുള്ളിൽ അത് തിരിച്ചറിയുന്നു.

**

അപകടത്തിന്റെ തീവ്രത സെൻസറുകൾ തിരിച്ചറിയുന്ന നിമിഷം തന്നെ, അവ എയർബാഗ് കൺട്രോൾ യൂനിറ്റിലേക്ക് (ACU) ഒരു ഇലക്ട്രിക്കൽ സിഗ്നൽ അയക്കുന്നു. ഈ സിഗ്നൽ ലഭിച്ചയുടനെ എയർബാഗിനുള്ളിലെ കെമിക്കൽ റിയാക്ഷൻ ഉണരുകയും, നൈട്രജൻ ഗ്യാസ് നിറഞ്ഞ് നിമിഷനേരം കൊണ്ട് എയർബാഗ് വിടരുകയും ചെയ്യുന്നു. ഇത് ഡ്രൈവർക്കോ യാത്രക്കാർക്കോ പരിക്കേൽക്കാതെ സംരക്ഷണം നൽകുന്നു.

ഭൂരിഭാഗം ആധുനിക കാറുകളിലും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എയർബാഗ് വിരിയുകയില്ല. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ അതിവേഗതയിൽ വിരിയുന്ന എയർബാഗ് യാത്രക്കാരന്റെ ജീവന് തന്നെ ആപത്തായേക്കാം. മുൻവശത്തെ ബമ്പറിൽ ഗാർഡുകൾ ഫിറ്റ് ചെയ്യുന്നതും, എയർബാഗിനെ തടസ്സപ്പെടുത്തുന്ന സീറ്റ് കവറുകൾ ഉപയോഗിക്കുന്നതും. മുൻവശത്തുനിന്നുള്ള ശക്തമായ ഇടികളിൽ മാത്രമേ സാധാരണ ഫ്രണ്ട് എയർബാഗുകൾ പ്രവർത്തിക്കൂ. വശങ്ങളിൽ നിന്നോ പിന്നിൽ നിന്നോ ഉള്ള ഇടികളിൽ ഇത് വിരിയണമെന്നില്ല.

നിങ്ങളുടെ കാറിന്റെ ഡാഷ്‌ബോർഡിൽ എയർബാഗ് വാണിംഗ് ലൈറ്റ് തെളിഞ്ഞു കിടക്കാറുണ്ടോ? എങ്കിൽ നിസ്സാരമായി കാണരുത്. സിസ്റ്റത്തിനോ സെൻസറുകൾക്കോ എന്തോ തകരാറുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്. അപകടസമയത്ത് എയർബാഗ് വിരിയാതിരിക്കാൻ ഇത് കാരണമാകും. അതിനാൽ, എത്രയും വേഗം അംഗീകൃത സർവീസ് സെന്ററിൽ കാണിച്ച് അത് പരിഹരിക്കാൻ ശ്രദ്ധിക്കുക.

Airbags deploy in milliseconds through sensors that detect a severe impact and send a signal to the airbag control unit, triggering a chemical reaction that fills the bag with nitrogen gas. The article also explains when airbags may not deploy and warns drivers not to ignore an airbag warning light on the dashboard.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387916/how-airbags-work-vehicle-crashes)