---
title: "'പിണറായി വിജയനെതിരെ കേസെടുക്കാൻ സർക്കാർ എടുത്ത തീരുമാനം തികച്ചും ശരിയായ നടപടി' - കെ. മുരളീധരൻ"
english_title: "Govt action in Pinarayi case is right: K. Muraleedharan calls for end to public party debates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387909/pinarayi-case-govt-action-party-debate-new"
published_at: "2026-10-20T14:42:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7311f3bd54_pinarayi-case-govt-action-party-debate-new.jpg"
keywords: ["PinarayiVijayan", "KMuraleedharan", "Congress", "KeralaPolitics", "GovernmentAction"]
---

# 'പിണറായി വിജയനെതിരെ കേസെടുക്കാൻ സർക്കാർ എടുത്ത തീരുമാനം തികച്ചും ശരിയായ നടപടി' - കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയതാണെന്നും, എല്ലാ ഭിന്നതകളും മാറ്റിവെച്ച് പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയതാണെന്നും, എല്ലാ ഭിന്നതകളും മാറ്റിവെച്ച് പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേതാക്കൾക്ക് അഭിപ്രായങ്ങൾ തുറന്നുപറയാൻ പാർട്ടിയിൽ ഉചിതമായ വേദികളുണ്ടെന്നും, കെ.പി.സി.സി യോഗങ്ങളും ഹൈപ്പർ കമ്മിറ്റികളും അതിനായി ചേരാറുണ്ടെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. പിണറായി വിജയനെതിരെ കേസെടുക്കാൻ സർക്കാർ എടുത്ത തീരുമാനം തികച്ചും ശരിയായ നടപടിയാണെന്നും അദ്ദേഹം ആവർത്തിച്ചു.

കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കോൺഗ്രസിന് ദേശീയതലത്തിൽ വ്യക്തമായ നിലപാടുണ്ട്. എന്നാൽ, ഇ.ഡി റിപ്പോർട്ട് നൽകിയാൽ അതിൽമേൽ പ്രാഥമിക അന്വേഷണം നടത്താതിരിക്കാൻ സർക്കാരിന് കഴിയില്ല. ഹൈക്കോടതി നിർദേശപ്രകാരമാണ് തുടർനടപടികളുണ്ടായത്. പിണറായി വിജയൻ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് വിധേയരായിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പാർട്ടിക്കുള്ളിൽ അഭിപ്രായം പറയണം എന്നത് താൻ ഉൾപ്പടെ എല്ലാ നേതാക്കൾക്കും ബാധകമാണെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. എസ്എംഎ രോഗവുമായി ബന്ധപ്പെട്ട് സർക്കുലർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറക്കിയതാണെന്നും മുരളീധരൻ പറഞ്ഞു. അതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ എസ്ഐടി യിലെ ഡോക്ടർ മിനിയോട് ചോദിക്കണം, അവരാണ് അതിൽ എക്സ്പേർട്ട്. മന്ത്രിക്ക് എല്ലാ മരുന്നുകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പിലെ ടാസ്ക് ഫോഴ്സ് ലക്ഷ്യം ആരോഗ്യരംഗത്ത് മുന്നേറ്റമാണ്. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനുമാണ്.

അതിലെ അംഗങ്ങൾ ഓരോ മേഖലയിലും വിദഗ്ധരായിട്ടുള്ളവരാണ്. കേരളത്തിലെ ഉദ്യോഗസ്ഥർ ആ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടവരാണ്. അതുകൊണ്ട് അവർ കമ്മറ്റിയിൽ ഇല്ല എന്ന് വെച്ച് കമ്മറ്റി കുഴപ്പം പിടിച്ചത് ആകില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് സംബന്ധിച്ച് വിശദമായ വ്യക്തത വരുത്തും. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്യുന്നത്. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഒരു തർക്കവുമില്ലെന്നും തങ്ങളെ തമ്മിൽ അകറ്റാൻ ആരും നോക്കണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

വീണ ജോർജിന് നേരെയുള്ള കെഎസ്‍യു പ്രതിഷേധത്തിലെ കേസിൽ, ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും മുരളീധരൻ ചോദിച്ചു. ഇപ്പോൾ ഗൺമാന്റെ മൊഴി കണ്ടില്ലേ? മന്ത്രി പറഞ്ഞിട്ടാണ് എല്ലാം പറഞ്ഞതെന്ന് ഗണ്മാൻ പറയുന്നു. രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്ന് മന്ത്രിയാകുമ്പോൾ സംഭവിക്കുന്ന കുഴപ്പങ്ങൾ ആണിത്. ഇപ്പോൾ പാവം ഗൺമാൻ കേസിൽ പ്രതിയായി എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

K. Muraleedharan said the government’s move to register a case against former Chief Minister Pinarayi Vijayan was justified and urged leaders to stop making public statements on internal party matters. He said there are proper party forums for such discussions and stressed that the party and government should move ahead united.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387909/pinarayi-case-govt-action-party-debate-new)