---
title: "മഴ നിർത്താതെ പെയ്യും! അടുത്ത അഞ്ചു ദിവസം പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക; ഏഴ് ജില്ലകളിൽ ജനങ്ങൾ ജാഗ്രതയിൽ"
english_title: "Heavy Rain Likely for Five More Days; Yellow Alert in Seven Districts Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387905/kerala-heavy-rain-yellow-alert-five-days-new"
published_at: "2026-10-20T14:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad72b743fca0_kerala-heavy-rain-yellow-alert-five-days.jpg"
keywords: ["KeralaRain", "YellowAlert", "IMDWarning", "HeavyRain", "ThunderstormAlert"]
---

# മഴ നിർത്താതെ പെയ്യും! അടുത്ത അഞ്ചു ദിവസം പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക; ഏഴ് ജില്ലകളിൽ ജനങ്ങൾ ജാഗ്രതയിൽ

> **Lead Summary:** **തിരുവനന്തപുരം: **അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

## Article Content

**തിരുവനന്തപുരം: **അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച തീയതിയും ജില്ലകളിലും

20/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

21/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

22/10/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

23/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,

24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (20/10/2026) മുതൽ (24/10/2026) വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The India Meteorological Department has warned that Kerala will continue to receive heavy rainfall for the next five days. Yellow alerts have been issued in seven districts today, with the possibility of isolated heavy rain, thunderstorms and strong winds across the state through October 24.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387905/kerala-heavy-rain-yellow-alert-five-days-new)