---
title: "പീഡിപ്പിച്ചവരില്‍ ‌നിന്ന് ആയിരം മുതൽ നാലായിരം വരെ വാങ്ങി; പതിനാറുകാരിയെ സ്പായിൽ വിറ്റത് കമ്മിഷൻ വ്യവസ്ഥയിൽ, അന്വേഷണം ഉപദ്രവിച്ച സന്ദർശകരിലേക്കും"
english_title: "16-Year-Old Sold to Spa on Commission Basis; Customers Also Under Probe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387902/teen-sold-to-spa-on-commission"
published_at: "2026-10-20T13:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7264556204_teen-sold-to-spa-on-commission.jpg"
keywords: ["HumanTrafficking", "SexualExploitation", "KeralaPolice", "KovalamSpa", "CrimeInvestigation"]
---

# പീഡിപ്പിച്ചവരില്‍ ‌നിന്ന് ആയിരം മുതൽ നാലായിരം വരെ വാങ്ങി; പതിനാറുകാരിയെ സ്പായിൽ വിറ്റത് കമ്മിഷൻ വ്യവസ്ഥയിൽ, അന്വേഷണം ഉപദ്രവിച്ച സന്ദർശകരിലേക്കും

> **Lead Summary:** **തിരുവനന്തപുരം: **കോവളത്ത് സ്പായിൽ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനായി മാതൃസഹോദരി കമ്മിഷൻ വ്യവസ്ഥയിൽ വിറ്റതായി പൊലീസിന്റെ കണ്ടെത്തൽ. ഓരോ തവണ പീഡനത്തിന് ഇരയാക്കുമ്പോഴും വളർത്തമ്മ പണം വാങ്ങിയിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ലൈംഗിക ചൂഷണത്തെ എതിർത്തപ്പോൾ കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുക ഉൾപ്പെടെയുള്ള ക്രൂരപീഡനങ്ങൾ നടത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വളർത്തമ്മയെയും ഭർത്താവിനെയും സ്പാ ഉടമകളെയും ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **കോവളത്ത് സ്പായിൽ പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനായി മാതൃസഹോദരി കമ്മിഷൻ വ്യവസ്ഥയിൽ വിറ്റതായി പൊലീസിന്റെ കണ്ടെത്തൽ. ഓരോ തവണ പീഡനത്തിന് ഇരയാക്കുമ്പോഴും വളർത്തമ്മ പണം വാങ്ങിയിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ലൈംഗിക ചൂഷണത്തെ എതിർത്തപ്പോൾ കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുക ഉൾപ്പെടെയുള്ള ക്രൂരപീഡനങ്ങൾ നടത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വളർത്തമ്മയെയും ഭർത്താവിനെയും സ്പാ ഉടമകളെയും ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആന്ധ്രാ സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്കാലത്ത് തന്നെ മരണപ്പെട്ടിരുന്നു. തുടർന്ന് അമ്മയുടെ സഹോദരിയാണ് കുട്ടിയെ ഏറ്റെടുത്ത് വളർത്തിയത്. എന്നാൽ പതിനാറ് വയസ്സ് തികയും മുൻപ് കുട്ടിയെ ഇവർ കോവളത്തെ ഒരു സ്പായിലേക്ക് വിൽക്കുകയായിരുന്നു. ഒരു തവണ ചൂഷണത്തിന് വിധേയയായാൽ ആയിരം മുതൽ നാലായിരം രൂപ വരെ കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇടപാട്. കുട്ടി ചൂഷണത്തിന് വഴങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വളർത്തമ്മയും ഭർത്താവും ഇതേ സ്പായിൽ ശുചീകരണ ജോലിക്കായി നിൽക്കുകയും ചെയ്തിരുന്നു.

പീഡനത്തെ കുട്ടി എതിർത്തപ്പോഴൊക്കെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും പൊലീസ് കണ്ടെത്തി. തമിഴും മലയാളവും സംസാരിക്കുന്നവരാണ് ഉപദ്രവിച്ചതെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ സ്പായിൽ സി.സി.ടി.വി കാമറകളോ സന്ദർശക രജിസ്റ്ററോ ഇല്ലാത്തതിനാൽ പ്രതികളെ കണ്ടെത്താൻ സ്പാ നടത്തിപ്പുകാരുടെയും മറ്റും ഫോൺവിളി വിവരങ്ങൾ (CDR) പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. പെൺകുട്ടിയെ ഉപദ്രവിച്ച സന്ദർശകരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

**English Summary:**

A 16-year-old girl from Andhra Pradesh was allegedly sold to a spa in Kovalam by her maternal aunt for sexual exploitation on a commission basis. Police have arrested the aunt, her husband and the spa owners, and are tracing the customers through call records after finding no CCTV footage or visitor log.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387902/teen-sold-to-spa-on-commission)