---
title: "പോറ്റിവളർത്തിയ കൈകൊണ്ട് തന്നെ....! കോഴിക്കോട് മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു; മകന് ദാരുണാന്ത്യം"
english_title: "Kozhikode: Son dies after father strikes him with pipe in drug-use dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387894/kozhikode-son-killed-pipe-dispute"
published_at: "2026-10-20T13:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad72068742ab_kozhikode-son-killed-pipe-dispute.jpg"
keywords: ["DrugDispute", "KozhikodeNews", "FamilyViolence", "PoliceInvestigation"]
---

# പോറ്റിവളർത്തിയ കൈകൊണ്ട് തന്നെ....! കോഴിക്കോട് മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ പിതാവ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു; മകന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: മീ**ഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന്റെ മർദ്ദനമേറ്റ മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പിതാവ് ഉമ്മർ കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: മീ**ഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന്റെ മർദ്ദനമേറ്റ മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ പിതാവ് ഉമ്മർ കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയും ഇതേ വിഷയത്തെച്ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിനിടെ വീട്ടുമുറ്റത്തുണ്ടായിരുന്ന പൈപ്പ് ഉപയോഗിച്ച് ഉമ്മർ കോയ മിസാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മിസാദിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഉമ്മർ കോയയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മീഞ്ചന്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A young man named Misad died after his father allegedly struck him on the head with a pipe during a dispute over drug use in Meenchanda, Kozhikode. The father, Ummar Koya, is under treatment at Kozhikode Medical College Hospital, and police have launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387894/kozhikode-son-killed-pipe-dispute)