---
title: "ഭർത്താവിന്റെ പരാതിയിൽ ചുരുളഴിഞ്ഞ കൊലപാതകം; സഹപ്രവർത്തകയെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല മോഷ്ടിച്ച 23 കാരനായ നഴ്സ് അറസ്റ്റിൽ"
english_title: "Nurse Arrested for Murdering Colleague and Stealing Gold Chain in Tamil Nadu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387891/nurse-arrested-murder-colleague-gold-chain"
published_at: "2026-10-20T13:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad71cdba5033_nurse-arrested-murder-colleague-gold-chain.jpg"
keywords: ["TamilNaduNews", "ErodeMurder", "NurseArrest", "GoldTheft", "PoliceInvestigation"]
---

# ഭർത്താവിന്റെ പരാതിയിൽ ചുരുളഴിഞ്ഞ കൊലപാതകം; സഹപ്രവർത്തകയെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല മോഷ്ടിച്ച 23 കാരനായ നഴ്സ് അറസ്റ്റിൽ

> **Lead Summary:** **ചെന്നൈ: തമി**ഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ സഹപ്രവർത്തകയെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല മോഷ്ടിച്ച കേസിൽ 23 കാരനായ നഴ്സ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ഉതിര ആണ് കൊല്ലപ്പെട്ടത്. ഉതിരയെ കാണാതായതിനെ തുടർന്ന് ഒക്ടോബർ 15-ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

## Article Content

**ചെന്നൈ: തമി**ഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ സഹപ്രവർത്തകയെ കൊലപ്പെടുത്തി നാലു പവന്റെ താലിമാല മോഷ്ടിച്ച കേസിൽ 23 കാരനായ നഴ്സ് അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ഉതിര ആണ് കൊല്ലപ്പെട്ടത്. ഉതിരയെ കാണാതായതിനെ തുടർന്ന് ഒക്ടോബർ 15-ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെരുന്തുറൈയിലെ വിജയമംഗലം ടോൾ ഗേറ്റിന് സമീപത്തുനിന്ന് ഉതിരയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സഹപ്രവർത്തകനായ ശരവണനെ പൊലീസ് പിടികൂടിയത്. സാമ്പത്തിക ബാധ്യത തീർക്കുന്നതിനും ആഭരണങ്ങൾ കൈക്കലാക്കുന്നതിനുമാണ് പ്രതി കൊലപാതകം നടത്തിയതെന്ന് ഈറോഡ് ജില്ലാ പൊലീസ് വ്യക്തമാക്കി. പ്രതിയിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

**English Summary:**

A 23-year-old nurse has been arrested in Erode, Tamil Nadu, for allegedly murdering his female colleague Uthira, 26, and stealing her four-sovereign gold thaali chain. Police recovered the body near the Vijayamangalam toll gate after her husband filed a missing complaint on October 15, and later arrested the suspect, Saravanan. Investigators said financial distress and robbery were the apparent motives, and the stolen ornaments have been recovered.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387891/nurse-arrested-murder-colleague-gold-chain)